പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ മദ്യം വാങ്ങാൻ എത്തിയ ആളെ ആക്രമിച്ച് കവർച്ച : പാലാ സ്വദേശിയായ പ്രതി പിടിയിൽ

കോട്ടയം : പാലായിൽ കൺസ്യൂമർഫെഡിന്റെ മദ്യ വില്പന ശാലയിൽ വന്ന ആളെ ആക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്ന കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പാലാ കടനാട് പൂവൻതടത്തിൽ മജീഷി (കണ്ണപ്പൻ -34) നെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഉച്ച തിരിഞ്ഞ് പാലാ കട്ടക്കയം ഭാഗത്തുള്ള കൺസ്യൂമർ ഫെഡ്ഡിന്റെ മദ്യവിൽപന ശാലയിൽ നിന്നും മദ്യം വാങ്ങാനെത്തിയ ഇടുക്കി സ്വദേശിയെ ആക്രമിച്ച് പരിക്കേൽപിച്ചാണ് ഇയാൾ അടങ്ങുന്ന സംഘം മോഷണം നടത്തിയത്.

Advertisements

ആക്രമണത്തിനിരയായ ഇടുക്കി സ്വദേശിയുടെ പോക്കറ്റിൽ ഉണ്ടായിരുന്ന 3000/- രൂപ അടങ്ങിയ പഴ്സും 13000/- രൂപ വില വരുന്ന ഫോണും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. കേസിൽ അറസ്റ്റിലായ പ്രതി മേലുകാവ് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുൾപ്പെട്ടയാളും മേലുകാവ്, പാലാ, ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലെ ഒട്ടേറെ കേസുകളിലെ പ്രതിയുമാണ്. പാലാ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ കെ, ഗ്രേഡ് എ എസ് ഐ സുബാഷ് വാസു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ കേസിലെ മറ്റൊരു പ്രതിയായ ജോജോ ജോർജിനെ പാലാ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തിരുന്നു.

Hot Topics

Related Articles