തിരുവനന്തപുരം: സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങളിൽ കേന്ദ്രകമ്മിറ്റി അംഗം പി.കെ ശ്രീമതിക്ക് വിലക്കേർപ്പെടുത്തിയെന്ന വാർത്ത നിഷേധിച്ച് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പി.കെ ശ്രീമതിയും രംഗത്ത്.കേരളത്തിലെ നേതൃയോഗങ്ങളില്‍ പങ്കെടുക്കാൻ കഴിയില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ലെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. വിലക്ക് ഉണ്ടെങ്കില്‍ പറയേണ്ടത് പാർട്ടി ജനറല്‍ സെക്രട്ടറി ആണെന്നും മുഖ്യമന്ത്രി അല്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. അതേസമയം വാർത്ത തീർത്തും അടിസ്ഥാനരഹിതം എന്നായിരുന്നു ശ്രീമതിയുടെ പ്രതികരണം.
തനിക്കെതിരെ വിരോധമുള്ളവരാണ് ഇതിന് പിന്നിലെന്ന് പി.കെ ശ്രീമതി പറഞ്ഞു. തനിക്കോ മുഖ്യമന്ത്രിക്കോ അവമതിപ്പുണ്ടാക്കുക എന്നതാണ് ലക്ഷ്യം. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും ശ്രീമതി വ്യക്തമാക്കി. ”മുഖ്യമന്ത്രി അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി എന്തിനാ ഇതു പറയുന്നത്. പാർട്ടി സെക്രട്ടറി അല്ലേ പറയേണ്ടത്, അല്ലെങ്കില്‍ അഖിലേന്ത്യ നേതൃത്വമല്ലേ പറയേണ്ടത്. ശ്രീമതി പങ്കെടുക്കുന്നതില്‍ മുഖ്യമന്ത്രിക്കെന്താ പ്രശ്നം. ശ്രീമതി കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. കേരളത്തില്‍ ഉള്ളപ്പോള്‍ ഇവിടത്തെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ അവർക്ക് പങ്കെടുക്കാം. വെറുതെ വാർത്ത സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ ശ്രീമതി സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വെള്ളം കുടി മുട്ടിക്കാനും, വെള്ളത്തിലാക്കാനും ഇന്ത്യ, ജാഗ്രതയില്‍ പാക്കിസ്ഥാൻ
പി.കെ ശ്രീമതി കേരളത്തിലെ കേഡർ അല്ലെന്നതാണ് ഒരേയൊരു കാര്യം. കേരളത്തിലെ കേഡർ ആയല്ല ശ്രീമതി കേന്ദ്ര കമ്മിറ്റിയില്‍ വന്നത്. നമ്മള്‍ ഇവിടെ നിന്ന് ഒഴിവാക്കിയതാണ്. 75 വയസ്സ് കഴിഞ്ഞ് പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ശ്രീമതി ഒഴിവായതാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയില്‍ അവരുടെ സേവനം അവിടെ വേണമെന്നുള്ളത് കൊണ്ടാണ് കേന്ദ്ര കമ്മിറ്റിയില്‍ എടുത്തത്. കേന്ദ്രത്തിലെ പ്രവർത്തനങ്ങളിലാണ് അവർ ഫോക്കസ് ചെയ്യുന്നത്. ഇവിടെ ഉള്ളപ്പോള്‍ അവർക്ക് സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാം. അതില്‍ യാതൊരു പ്രശ്നവുമില്ല.
സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം പാർട്ടിയുടെ ദൈനംദിന പ്രവർത്തനത്തിന്റെ ഭാഗമാണ്. അതില്‍ എല്ലാ പ്രാവശ്യവും പങ്കെടുക്കണമെ ന്ന് നിർബന്ധം പിടിക്കേണ്ട കാര്യമില്ല. എന്നാല്‍ ദേശീയ തലത്തില്‍ പ്രവർത്തിക്കാൻ ആളില്ലാതെ ആവില്ലേ. വെറുതെ ഇങ്ങനെ ഓരോന്നു പറയുകയാണ്. സംസ്ഥാന കമ്മിറ്റി യോഗത്തിലും സെക്രട്ടേറിയറ്റ് യോഗത്തിലും പങ്കെടുക്കുന്നതില്‍ ശ്രീമതിക്ക് എന്താണ് കുഴപ്പം? കേഡർമാരുടെ പ്രവർത്തനങ്ങള്‍ പാർട്ടി വിഭജിച്ചു നല്‍കിയിട്ടുണ്ട്. മറ്റുള്ളതെല്ലാം ശുദ്ധ അസംബന്ധമാണ്”- എം.വി.ഗോവിന്ദൻ പറഞ്ഞു.