പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു

പാലക്കാട്: പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ 35 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തു. ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമാണ് പ്ലാച്ചിമടയിലെ കോളക്കമ്പനിയുടെ മുൻവശത്തെ സ്ഥലം കൈമാറിയത്. പെരുമാട്ടി പഞ്ചായത്തിലെ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിയുടെ കൈവശമുണ്ടായിരുന്ന 35 ഏക്കർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്.

Advertisements

ഭൂമി വിട്ടൊഴിയൽ നിയമപ്രകാരം ഭൂമി വിട്ടുനൽകാൻ തയ്യാറാണെന്ന് ഹിന്ദുസ്ഥാൻ കൊക്കകോള ബിവറേജസ് പ്രൈമറ്റ് ലിമിറ്റഡ് രേഖാമൂലം നൽകിയത് പരിഗണിച്ചാണ് പാലക്കാട് ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ ഭൂമിയേറ്റെടുത്തത്. ഭൂമി ഏറ്റെടുക്കുന്നതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കി മാർച്ചിൽ റവന്യൂവകുപ്പിന്‍റെ ഉത്തരവ് ഇറങ്ങിയിരുന്നു.

Hot Topics

Related Articles