ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. 123 യാത്രക്കാരും ഒമ്പത് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ചൈനീസ് വ്യോമയാന മന്ത്രാലയം അറിയിച്ചു. തീകെടുത്തിയാതായും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അടിയന്തര പ്രതികരണ വിഭാഗം അറിയിച്ചു. വുഷോ അഗ്‌നിശമന സേനയിലെ 117 പേരും 23 ട്രക്കുകളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 538 അഗ്‌നിശമന സേനാംഗങ്ങള്‍കൂടി ഉടന്‍ എത്തും.
ഗുവാങ്സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.11 ന് കുമിങ് സിറ്റിയില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്. 3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി വിച്ഛേദിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിമാനം തകര്‍ന്നുവീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിട്ടുണ്ട്. ആളപായം സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ പര്‍വ്വത പ്രദശത്ത് നിന്ന് പുക ഉയരുന്നത് വ്യക്തമാണ്. 12 വര്‍ഷം മുമ്പ് ഹെയിലോങ്ഷിയാങ് പ്രവിശ്യയിലെ യിചുനില്‍ ഹെനന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 42 പേര്‍ കൊല്ലപ്പെട്ടതാണ് ഇതിനു മുമ്പ് ചൈനയിലുണ്ടായ വലിയ വിമാന അപകടം.