ഏറ്റുമാനൂർ: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ തിരിച്ചയ്ക്കാൻ വ്യാപാരികളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സിനു വേണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റ് നഗരസഭയോട് ആവശ്യപ്പെട്ടു. നഗരസഭയിൽ അടുത്തിടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കടകളിൽ നിന്നും പ്ലാസ്റ്റിക്ക് കാരീബാഗുകൾ പിടിച്ചെടുത്തിരുന്നു.
പല വ്യാപാര സ്ഥാപനങ്ങളിലും കൊറോണ കാലഘട്ടം മുതൽ പല സ്റ്റോക്കുകൾ വർഷങ്ങളായി വിറ്റഴിക്കപ്പെടാതെയും മറ്റും കെട്ടിക്കിടന്നിരുന്നു. ഇവ ഉത്പാദിപ്പിച്ചു നൽകിയിരുന്ന സ്ഥാപനങ്ങൾ കൊവിഡ് കാലഘട്ടത്തിലടക്കം അടഞ്ഞു കിടക്കുകയായിരുന്നു. വ്യാപാരികൾ തങ്ങളുടെ കൈവശമുണ്ടായിരുന്ന സ്റ്റോക്ക് ഉത്പാദകരുടെ കമ്പനികൾ പൂട്ടിക്കിടന്നിരുന്നതിനാൽ തിരിച്ചയക്കാൻ കഴിയാതെയും വന്നു. ഈ സ്റ്റോക്കാണ് ഇപ്പോൾ നഗരസഭ അധികൃതർ പരിശോധനയിൽ പിടിച്ചെടുത്തതെന്ന് വ്യാപാരികൾ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സാഹചര്യത്തിൽ ഈ സ്റ്റോക്ക് തിരിച്ചയക്കാനും കമ്പനികളുമായി സംസാരിക്കുന്നതിനും വ്യാപാരികൾക്കു സമയം അനുവദിക്കണമെന്നും വ്യാപാരികൾ അഭ്യർത്ഥിക്കുന്നു. കൊവിഡ് കാലത്ത് തൊഴിൽ നഷ്ടം നേരിടുന്ന വ്യാപാരികളെ ഇനിയും ദുരിതത്തിലാക്കരുതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയ്ക്കു വേണ്ടി ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് അഭ്യർത്ഥിച്ചു.