കോട്ടയം : 2022 ജൂലൈ ഒന്നു മുതൽ ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്ന സാഹചര്യത്തിൽ കോട്ടയം തിരുവാര്‍പ്പ് ഗ്രാമ പഞ്ചായത്ത് പരിധിയിൽ അത്തരം പ്ലാസ്റ്റിക്ക് വസ്തുക്കളുടെ ഉപയോഗവും വിപണനവും കർശനമായി നിരോധിച്ചു. വരും ദിവസങ്ങളിൽ പരിശോധനകൾ നടത്തുന്നതും നിയമലംഘനം കണ്ടെത്തിയാൽ നിയമാനുസൃത പിഴ ഈടാക്കുന്നതാണ്.
എല്ലാ വ്യാപാരസ്ഥാപനങ്ങളും നിയമാനുസൃത പഞ്ചായത്ത് ലൈസൻസ് കരസ്ഥമാക്കി മാത്രം പ്രവർത്തിക്കേണ്ടതാണ്. നിലവിൽ ലൈസൻസ് എടുത്തിട്ടില്ലാത്തവർ എത്രയും വേഗം അനുബന്ധ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച് ലൈസൻസ് എടുക്കേണ്ടതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാ സ്ഥാപനങ്ങളും വാർഡ്തല ഹരിത കർമ്മസേനാ അംഗങ്ങളുമായി സഹകരിച്ച് യൂസർഫീ നല്കി പ്ലാസ്റ്റിക്ക് കൈമാറി പ്ലാസ്റ്റിക്ക് നിർമ്മാർജനവുമായി സഹകരിക്കണമെന്ന് തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും,സെക്രട്ടറിയും അറിയിച്ചു.