പാലക്കാട് യുവാവിനെ കൊന്ന് കുഴിച്ച് മൂടിയ സംഭവം; മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; ഫോറന്‍സിക്- വിരലടയാള വിദഗ്ധര്‍ പരിശോധന തുടരുന്നു

പാലക്കാട്: സുഹൃത്തിനെ കൊന്നു കുഴിച്ചു മൂടി എന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നു നടന്ന തെളിവെടുപ്പില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊല്ലപ്പെട്ട ആഷിക്കിന്റെ താണോ എന്ന് തെളിയേണ്ടതുണ്ട്.

Advertisements

കഴിഞ്ഞ ഡിസംബറിലാണ് സുഹൃത്തും മോഷണ പ്രതിയുമായ ആഷിക്കിനെ തല്ലിക്കൊന്നു കുഴിച്ചുമൂടിയ തെന്നാണ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസ് കുറ്റസമ്മതം നടത്തിയത്. ഇന്നു രാവിലെയാണ് 2015ലെ മൊബൈല്‍ ഷോപ്പ് കുത്തിത്തുറന്നു മോഷണം നടത്തിയ കേസില്‍ പിടിയിലായ മുഹമ്മദ് ഫിറോസ് സുഹൃത്തിനെ കൊന്നു കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍ നടത്തിയത്. തുടര്‍ന്നാണ് ഒറ്റപ്പാലം ചിനക്കത്തൂര്‍ അഴക്കിലപ്പറമ്പില്‍ ആഷിക്കിന്റെ മൃതദേഹത്തിനായുള്ള തെരച്ചില്‍ നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയുമായി പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് പോയി. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles