കോട്ടയം: പള്ളിക്കത്തോട്ടിൽ കിണറിന്റെ കമ്പിയിൽ യുവാവ് തൂങ്ങി മരിച്ചു. പള്ളിക്കത്തോട് മുഴയനാൽ (58) മുള്ളയ്ക്കൾ ഷിനോയെയാണ് (38) വീടിനു സമീപത്തെ കിണറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
Advertisements
വീടിനു സമീപത്തെ കിണറ്റിൽ ഷിനോ തൂങ്ങി നിൽക്കുകയാിരുന്നു. സംഭവം കണ്ട് വീട്ടുകാർ ബഹളം വച്ചതോടെ നാട്ടുകാരും ഓടിയെത്തി. ഓടിക്കൂടിയ നാട്ടുകാർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിച്ചു. പൊലീസും നാട്ടുകാരും ചേർന്നു മൃതദേഹം ആശുപത്രിയിലേയക്കു മാറ്റി. മരണകാരണം എന്താണെന്നു വ്യക്തമല്ല. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.