തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് ഉന്നതതല യോഗം ചേരും. പ്‌ളസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാന്‍ വൈകുന്നതിനാലാണ് തീയതി നീട്ടാന്‍ ആലോചിക്കുന്നത്.
ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന ഉന്നതതല ചര്‍ച്ചയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ഒരു അലോട്ട്‌മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികളെന്ന വേര്‍തിരിവ് പാടില്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രത കുറവാണ്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്‌ളാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി ശിവന്‍കുട്ടി കത്തയച്ചിരുന്നു.