പ്ലസ് വൺ പ്രവേശനം ; വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ; സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനമുണ്ടാകും

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും. അതിനായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

Advertisements

താത്കാലിക ബാച്ച്‌ അനുവദിക്കാന്‍ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ കൈമാറാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുൻപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube


നിലവില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ സീറ്റ് കിട്ടാതെ പുറത്തുള്ളത്. ഏകദേശം നാല്‍പതിനായിരം കുട്ടികള്‍ക്കാണ് ജില്ലകളിൽ പഠനസൗകര്യമില്ലാത്തത് കൂടുതല്‍ കുട്ടികള്‍ പുറത്തുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവും പുതിയ ബാച്ചുകള്‍ അനുവദിക്കുക.

Hot Topics

Related Articles