കോട്ടയം ഐഡ ഹോട്ടലിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം ഓർമ്മപ്പെടുത്തി ചെന്നൈയിലും പീഡനം; ഒപ്പം താമസിച്ച യുവതിയെ പീഡിപ്പിച്ച മിസ്റ്റർ വേൾഡ് അറസ്റ്റിൽ : അറസ്റ്റ് വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന ഭീഷണിയ്ക്ക് പിന്നാലെ

ചെന്നൈ: കോട്ടയം ഐഡ ഹോട്ടലിൽ ഒപ്പം റൂമിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലായ മിസ്റ്റർ ഇന്ത്യ മുരളി കൃഷ്ണന്റെ സംഭവം ഓർമ്മപ്പടുത്തി ചെന്നൈയിൽ മിസ്റ്റർ വേൾഡ് അറസ്റ്റിൽ. ഒപ്പം കഴിഞ്ഞിരുന്ന യുവതിയെ ആക്രമിച്ചതിനും അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ്  മുന്‍ മിസ്റ്റര്‍ വേള്‍ഡിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ ടോണീസ് ഫിറ്റ്‌നസ് സെന്റര്‍ എന്ന പേരില്‍ ജിം നടത്തുന്ന കാട്ടുപാക്കം സ്വദേശിയായ ആര്‍ മണികണ്ഠന്‍ (29) ആണ് പിടിയിലായത്. മണികണ്ഠന്‍ നാല് തവണ മിസ്റ്റര്‍ വേള്‍ഡ് ഫിറ്റ്നസ് കിരിടീവും രണ്ട് തവണ മിസ്റ്റര്‍ തമിഴ്‌നാട്  കിരീടവും നേടിയിട്ടുണ്ട്. സെലിബ്രിറ്റികളുടെയും ഉന്നതരുടെയും ഫിസിക്കല്‍ ട്രെയിനര്‍ കൂടിയായ മണികണ്ഠന്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം താമസിച്ച്‌ വരികയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങളാണ് മണികണ്ഠന്‍ അനുവാദമില്ലാതെ പകര്‍ത്തിയത്.

പാലവാക്കം സ്വദേശിനിയായ 31 കാരിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് നടപടി. 2019-ലാണ് യുവതി സോഷ്യല്‍ മീഡിയ വഴി മണികണ്ഠനെ പരിചയപ്പെട്ടത്. പരിചയപ്പെട്ട് ഒരുവര്‍ഷത്തിന് ശേഷം ഒരുമിച്ച്‌ ജീവിക്കുകയ്യായിരുന്നു. ആദ്യമൊക്കെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഇരുവരുടെയും ബന്ധത്തില്‍ പിന്നീട് വിള്ളലുകളുണ്ടായി. മണികണ്ഠന്‍ യുവതിയുടെ സ്വകാര്യഭാഗങ്ങളുടെ ദൃശ്യങ്ങള്‍ അനുവാദമില്ലാതെ പകര്‍ത്തിയിരുന്നു. ഇത് യുവതി കണ്ടെത്തിയതോടെയാണ് പ്രശ്നങ്ങളുടലെടുത്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദൃശ്യങ്ങളെടുക്കരുതെന്നും ഡിലീറ്റ് ചെയ്യണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ മണികണ്ഠന്‍ അതിന് തയ്യാറായില്ല. യുവതി എതിര്‍ത്തിട്ടും മണികണ്ഠന്‍ അവരുടെ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡുചെയ്‌തു, ഇത് ബന്ധം വഷളാക്കി. ഇയാളുടെ ഫോണില്‍ മറ്റ് സ്ത്രീകളുമായുള്ള അടുപ്പമുള്ള വീഡിയോകള്‍ ഉണ്ടെന്ന് യുവതി കണ്ടെത്തി. ഇത് യുവതി ചോദ്യം ചെയ്തതോടെ മണികണ്ഠന്‍ യുവതിയെഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഭീഷണിക്ക് വഴങ്ങി യുവതി ഏറെനാള്‍ മൌനം പാലിച്ചെങ്കിലും ഒടുവില്‍ തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിവരം പുറം ലോകത്തെ അറിയിരിക്കുകയായിരുന്നു.

മണികണ്ഠന്‍ തന്നെ ഭീഷണിപ്പെടുത്തുകയാമെന്നും, കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്താന്‍‌ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും യുവതി ആരോപിച്ചു. യുവതിയുടെ പോസ്റ്റ് വൈറലായതോടെ പൊലീസ് കേസെടുത്തു. തുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്ത ശേഷം മണികണ്ഠനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ഐഫോണ്‍ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

Hot Topics

Related Articles