സ്വർണ്ണ വില താഴെയിറങ്ങി ; സംസ്ഥാനത്ത് വിലയിൽ വൻ ഇടിവ് ; പവന് 560 രൂപയാണ് കുറഞ്ഞത്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. ഇന്ന് പവന് 560 രൂപയാണ് കുഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,040 രൂപ.ഗ്രാം വില 70 രൂപ കുറഞ്ഞ് 4505ല്‍ എത്തി.കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

Advertisements

36,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ പവന്‍ വില.ഈ മാസം ആദ്യ ആഴ്ചയില്‍ സ്വര്‍ണ വില 35,640ല്‍ എത്തിയിരുന്നു.
ഇതാണ് മാസത്തെ കുറഞ്ഞ വില. ഈ മാസത്തിൽ തന്നെ 36,920 രൂപ വരെ സ്വർണ്ണ വില എത്തിയിരുന്നു.
നവംബര്‍ ഒന്നിന് പവന് 35,760 രൂപയായിരുന്നു വില. എന്നാൽ നവംബര്‍ മൂന്ന്, നാല് തിയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഒരു പവന്‍ സ്വര്‍ണത്തിന് 35,640 രൂപയായിരുന്നു വില.ഒക്ടോബര്‍ 26-നാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്.
പവന് 36,040 രൂപയായിരുന്നു വില.

കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.
ഒക്ടോബര്‍ ഒന്നിന് പവന് 34,720 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

Hot Topics

Related Articles