ആലുവയിൽ യുവതിയുടെ മരണം: പരാതിക്കാരിയെ പ്രതിയാക്കിയ സി.ഐക്കെതിരെ നടപടി; സ്റ്റേഷൻ ചുമതലയിൽ നിന്ന് തെറിച്ചു; ഭർത്താവിനെതിരെ കേസ്

കൊച്ചി : ആലുവയില്‍ ഭര്‍തൃ പീഡനമാരോപിച്ച്‌ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഇടപെടുന്നതില്‍ വീഴ്ച വരുത്തിയ ആലുവ സി ഐക്കെതിരെ നടപടി. സി ഐയെ സ്‌റ്റേഷന്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisements

ആലുവ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുക. ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. എട്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു മോഫിയ പര്‍വീന്റെ വിവാഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് ഭര്‍ത്താവും ഭര്‍തൃ വീട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡി വൈ എസ് പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി. ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. എന്നാല്‍, സി ഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

Hot Topics

Related Articles