പ്ലസ് വൺ പ്രവേശനത്തിനായി കാത്തു നിന്നില്ല ; ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ച കാശിനാഥന്റെ വിയോഗത്തിൽ വിറങ്ങലിച്ച് നാട്

തിരുവല്ല : ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ വിയോഗത്തിൽ വിറങ്ങലിച്ച് നാട് . തിരുവല്ല അഴിയിടത്തുചിറ കീഴൂപ്പറമ്പിൽ സുരേഷിന്റെ മകൻ കാശിനാഥനാണ് ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രകുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു പതിനാറുകാരൻ . പത്താം ക്ലാസ് വിജയിച്ച ശേഷം പ്ലസ് വൺ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിത മരണം കാശിനാഥനെ തിരികെ വിളിച്ചത്. ഏറെ പ്രിയങ്കരനായ വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാട് .

Advertisements

ക്ഷേത്രത്തിലെ കുളത്തിലേയ്ക്കു ചാടുന്നതിനിടെ കുളത്തിനടിയിലെ കല്ലിൽ തലയിടിക്കുകയായിരുന്നു. ഇതേ തുടർന്നു വെള്ളത്തിനടിയിലേയ്ക്കു കുഴഞ്ഞു വീണ കാശിനാഥനെ രക്ഷിക്കാൻ കൂട്ടുകാർ ഒപ്പം ചാടി. കാശിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷം ഇവർ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കാശിനാഥനൊപ്പം കൂടെയുണ്ടായിരുന്ന രണ്ടു കുട്ടികളും പരിക്കേൽക്കാതെ രക്ഷപെട്ടു. ബുധനാഴ്ച രാവിലെ 11.30 നായിരുന്നു സംഭവം. വിദ്യാർത്ഥികൾ ബഹളം വയ്ക്കുന്നത് കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തിട്ടുണ്ട്.

Hot Topics

Related Articles