തിരുവനന്തപുരം: പ്ലസ്‌വണ്‍ പ്രവേശനത്തിനായുളള അവസാനഘട്ട അലോട്‌മെന്റും പ്രസിദ്ധീകരിച്ചു. രണ്ടാം ഘട്ട സപ്ലിമെന്ററി അലോട്‌മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് തിങ്കളാഴ്ച 10നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനുമിടയില്‍ പ്രവേശനം നേടാം.ഇവര്‍ക്ക് പിന്നീട് ആവശ്യമെങ്കില്‍ സംസ്ഥാനത്തെ ഏതു സ്‌കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരവും നല്‍കും. ബുധനാഴ്ച ഉച്ചയ്ക്കുശേഷമാണ് ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങുക. ശേഷം ബാക്കിയുളള സീറ്റുകളിലേക്കും തത്സമയ പ്രവേശനം നടത്തും.
അവസാനഘട്ട അലോട്‌മെന്റിന് ആകെ 16,067 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 15,571 അപേക്ഷകള്‍ പരിഗണിക്കുകയും 6,495 പേര്‍ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. 22,928 സീറ്റുകളുണ്ടായിരുന്ന ഈ അലോട്‌മെന്റില്‍ ഇനിയും 16,433 സീറ്റുകള്‍ ബാക്കിയാണ്. ഈ സീറ്റുകളിലേക്കാണ് തത്സമയ പ്രവേശനം നടത്തുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ അലോട്‌മെന്റുകള്‍ക്ക് ശേഷം സ്‌കൂളുകളില്‍ മിച്ചം വരുന്ന സീറ്റുകളിലും പുതുതായി വരുന്ന ഒഴിവുകളിലേക്കും വെയിറ്റിംഗ് ലിസ്റ്റ് അനുസരിച്ചാണ് പ്രവേശനം നല്‍കുക. ഇതിനായി www.vhscap.kerala.gov.in എന്ന അഡ്മിഷന്‍ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടത്തിയശേഷമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.