“ഒരു പരാതിയും ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങി; സംസ്ഥാനത്താകെ ഒഴിഞ്ഞു കിടക്കുന്നത് ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ”; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഒരു പരാതിയും ഇല്ലാതെ പ്ലസ് വൺ പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങാനായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ സ്കൂളുകളിൽ ഒരു ലക്ഷത്തിലേറെ പ്ലസ് വൺ സീറ്റുകൾ ഒഴിവുണ്ട്. മെറിറ്റിൽ 45000 സീറ്റുകളും മാനേജ്മെൻ്റിൽ 16000ത്തിലേറെ സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നു. മലപ്പുറം ജില്ലയിൽ ആകെ 20736 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുവെന്നും മന്ത്രി അറിയിച്ചു. 

Advertisements

അതേസമയം, പാലക്കാട് പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് ആവശ്യമായ സീറ്റുകൾ ഇല്ലാത്തതിൽ പ്രതിഷേധവുമായി കെഎസ്‌യു രം​ഗത്തെത്തി. കെഎസ്‍യു പ്രവർത്തകർ ഡിഡിഇ ഓഫീസ് ഉപരോധിച്ചു. പതിനായിരക്കണക്കിന് വിദ്യാർഥികൾ അഡ്മിഷൻ ലഭിക്കാതെ പുറത്തു നിൽക്കുകയാണെന്നും അധികബാച്ച് അനുവദിച്ച് പരിഹാരം കണ്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ജില്ലാപ്രസിഡന്റ് നിഖിൽ കണ്ണാടി പറഞ്ഞു.

Hot Topics

Related Articles