പ്ലസ് വൺ ആദ്യ ഘട്ട അലോട്ട്‌മെന്‍റ് ജൂണ്‍ 19 ന്; 21ന് വൈകുന്നേരം നാല് മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് സൗകര്യം

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ജൂണ്‍ 19ന് പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ജൂണ്‍ 19ന് രാവിലെ 11 മണി മുതല്‍ പ്രവേശനം സാധ്യമാകുന്ന തരത്തിലാണ് ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലൂടെ അലോട്ട്മെന്‍റ് വിവരങ്ങള്‍ അറിയാം.

Advertisements

അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളില്‍ വിദ്യാര്‍ഥി രക്ഷകര്‍ത്താവിനൊപ്പം അലോട്ട്മെന്‍റ് ലെറ്ററുമായി ഹാജരാകണം. ഇതോടൊപ്പം മേയ് 31 ന് പ്രസിദ്ധീകരിച്ച സര്‍ക്കുലറില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം. പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്‍റ് ലെറ്റര്‍ അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളില്‍ നിന്ന് ലഭ്യമാക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആദ്യ അലോട്ട്മെന്‍റില്‍ ഒന്നാം ഓപ്‌ഷൻ ലഭിക്കുന്നവര്‍ സ്ഥിര പ്രവേശനം നേടുകയും മറ്റ് ഓപ്‌ഷനില്‍ അലോട്ട്മെന്‍റ് ലഭിക്കുന്നവര്‍ക്ക് താത്ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. താത്കാലിക പ്രവേശനം നേടുന്നതിന് ഫീസ് അടയ്‌ക്കേണ്ടതില്ല.
അലോട്ട്മെന്‍റ് ലഭിച്ചവര്‍ താത്കാലിക പ്രവേശനമെങ്കിലും നേടിയില്ലെങ്കില്‍ അടുത്ത അലോട്ട്മെന്‍റില്‍ പരിഗണിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. അലോട്ട്മെന്‍റ് ലഭിച്ച മുഴുവൻ വിദ്യാര്‍ഥികളും യഥാസമയത്ത് തന്നെ പ്രവേശനത്തിന് ഹാജരാകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ അറിയിച്ചു.

19 മുതല്‍ 21 വരെ വൈകിട്ട് നാല് മണി വരെ അലോട്ട്മെന്‍റ് ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സ്പോര്‍ട്‌സ്‌ ക്വാട്ട അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. 20 മുതല്‍ 21 വരെ അഡ്‌മിഷൻ എടുക്കാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിഅതേസമയം വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങള്‍ പ്രകാരം പ്രിൻസിപ്പല്‍മാര്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മൊബൈല്‍ ആപ്പുമായി വിദ്യാഭ്യാസ വകുപ്പ്: വിദ്യാര്‍ഥികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താനും രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള ബന്ധം സുഗമമാക്കാനും കൈറ്റിന്‍റെ സമ്ബൂര്‍ണ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനും പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. കുട്ടികളെ സംബന്ധിക്കുന്ന വിവരം സംസ്ഥാന സര്‍ക്കാരിന്‍റെ സ്‌റ്റേറ്റ് ഡാറ്റ സെന്‍ററില്‍ നിലനിര്‍ത്തി ഡാറ്റയുടെ സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ആപ്പ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്നത്. ആപ്പില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ ചെയ്യുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ഫോട്ടോ സ്‌കാന്‍ ചെയ്തോ അല്ലാതെയോ ആണ് സമ്പൂര്‍ണയില്‍ അപ്‍ലോഡ് ചെയ്യേണ്ടത്. അധ്യാപകന് സ മ്പൂര്‍ണ പ്ലസ് ആപ്പ് ഉപയോഗിച്ച്‌ കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ട് എളുപ്പത്തില്‍ പോര്‍ട്ടലില്‍ അപ്‍ലോ‍ഡ് ചെയ്യാനും സാധിക്കും. സമ്പൂര്‍ണ പ്ലസിലെ സേവനങ്ങള്‍ മൊബൈലിലേതിന് സമാനമായി കംപ്യൂട്ടറിലും ലഭ്യമാകും. കുട്ടികളെ സംബന്ധിക്കുന്ന റിപ്പോര്‍ട്ടുകള്‍, ടിസി, സ്‌കോളര്‍ഷിപ്പുകള്‍ക്കാവശ്യമായ ലിസ്‌റ്റുകള്‍, സ്‌കൂള്‍ കലോത്സവം, ശാസ്‌ത്രോത്സവം, കായികോത്സവം തുടങ്ങിയ മത്സരങ്ങള്‍ക്കാവശ്യമായ പ്രവേശന ഫോറങ്ങള്‍ തയ്യാറാക്കല്‍, കുട്ടികളുടെ ആധാര്‍ പരിശോധന എന്നിവയടക്കമുള്ള സേവനങ്ങള്‍ സമ്പൂര്‍ണ പ്ലസ് ആപ്ലിക്കേഷൻ വഴി ലഭ്യമാകും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.