ആലപ്പുഴ : എടത്വയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടത്വാ പഞ്ചായത്തിൽ തെങ്കരപ്പച്ചയിൽ രാജേഷിൻ്റെയും രജനിയുടെയും മകൻ അനന്തു രാജേഷാണ് (16) മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
കർഷക തൊഴിലാളിയായ രാജേഷ് പാടത്തെ പണിക്കിടെ ചായ കുടിക്കാൻ വീട്ടിൽ എത്തിയപ്പോഴാണ് അനന്തുവിനെ മുറിക്കുള്ളിൽ
തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വയറുവേദനയെ തുടർന്ന് അനന്തു ഇന്ന് സ്കൂളിൽ പോയിരുന്നില്ല. സംഭവം നടക്കുമ്പോൾ അനന്തുവിൻ്റെ മാതാവ് രജനി ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഫോറൻസിക് വിദഗ്ദർ സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. എടത്വാ പോലീസ് മേൽനടപടി സ്വീകരിച്ചു. തകഴി ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്ലസ് വൺ വിദ്യാർഥിയാണ് മരിച്ച അനന്തു രാജേഷ്. സംസ്കാരം നാളെ സ്കൂളിലെ പൊതുദർശനത്തിന് ശേഷം വീട്ടുവളപ്പിൽ നടക്കും. ഏകസഹോദരൻ: അരുൺ രാജേഷ്.