പാലക്കാട്: പാലക്കാട് കൂറ്റനാട് വട്ടേനാട് സ്കൂളിൽ വിദ്യാർഥി സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. ശനിയാഴ്ച ഉച്ചയോടെ പ്ലസ് വൺ വിദ്യാര്‍ത്ഥികളും പ്ലസ് ടു വിദ്യാർഥികളും ചേരിതിരിഞ്ഞ് സംഘട്ടനത്തിൽ ഏർപ്പെടുകയായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതിന്‍റെ തുടർച്ചയാണ് ഇന്നത്തെ സംഘർഷം. ചാലിശ്ശേരി തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
Advertisements