തിരുവനന്തപുരം : ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 അധ്യയന വർഷത്തെ പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പ്രഖ്യാപിച്ചത്. മുൻവർഷത്തെക്കാൾ 4.26% വിജയശതമാനം കുറവാണ്. 38242 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് ലഭിച്ചത് മലപ്പുറം ജില്ലയിലാണ്. കൂടാതെ ഏറ്റവും കൂടുതൽ വിജയ ശതമാനം എറണാകുളം ജില്ലയിലും 84.12, ഏറ്റവും കുറവ് വിജയ ശതമാനം വയനാട് 72.13 ജില്ലയിലുമാണ്. പ്ലസ് ടു സേ പരീക്ഷ ജൂൺ 12 മുതൽ 20 വരെ നടക്കും.
Advertisements