മലപ്പുറം: മലപ്പുറം വണ്ടൂരിൽ നീന്തൽ പരിശീലനത്തിനിടെ സ്വിമ്മിങ് പൂളില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. വണ്ടൂർ ബോയ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി മുഹമ്മദ് കെൻസ(18)യാണ് മരിച്ചത്. ജ്യേഷ്ഠനൊപ്പം നീന്തൽ പരിശീലനത്തിനായി പോയതായിരുന്നു മുഹമ്മദ്. നടുവത്ത് തിരുവമ്പാടിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഓര്‍ക്ക എന്ന നീന്തല്‍ പരിശീലനം നല്കുന്ന സ്ഥലത്താണ് ഇന്ന് രാവിലെ അപകടമുണ്ടായത്. സ്വിമ്മിങ് പൂളില്‍ നീന്തുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തുമ്പോഴേക്കും ജീവന് നഷ്ടമായി. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.