മല്ലപ്പള്ളി: സ്വകാര്യ ഹാൻഡ് ബോൾ കോച്ചിങ് സെന്ററിന്റെ മറവിൽ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച റിട്ട. കേണൽ അറസ്റ്റിൽ. മല്ലപ്പള്ളി കീഴ്വായ്പൂര് പെരുമ്പ്രാമാവ് പാലമറ്റം വീട്ടിൽ ജോസഫ് പാലമറ്റമാണ് പിടിയിലായത്. എഴുപത്തിരണ്ടുകാരനായ ഇയാൾ മുണ്ടിയപ്പള്ളി സിഎംഎസ് സ്കൂൾ ഗ്രൗണ്ടിൽ ഹാൻഡ് ബോൾ കോച്ചിങ് കേന്ദ്രം നടത്തിയിരുന്നു. മല്ലപ്പള്ളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം കാറിൽ സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ ഇയാളെ നാല് ഓട്ടോഡ്രൈവർമാരും നാട്ടുകാരും ചേർന്നാണ് പിടികൂടിയത്. എന്നാൽ പിടികൂടിയവർക്ക് ഒരു ലക്ഷം രൂപ ഇയാൾ വാഗ്ദാനം ചെയ്തുവെന്നും റിപ്പോർട്ട്.
പ്ലസ് വണിന് പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വിടാമെന്ന് പറഞ്ഞു ഇയാൾ കാറിൽ കയറ്റുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ കുന്നന്താനം ചെങ്ങരൂർ ചിറയ്ക്ക് സമീപം വാഹനം നിർത്തിയിട്ടിരിക്കുന്നത് കണ്ടു സംശയം തോന്നിയാണ് നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്നാണ് ഇയാളെ പിടികൂടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മല്ലപ്പള്ളിയിലും ചുറ്റുവട്ടത്തുമുള്ള മിക്ക സ്കൂളുകളിൽ നിന്നുമുള്ള പെൺകുട്ടികൾ ഇയാളുടെ സ്ഥാപനത്തിൽ കോച്ചിങിന് വന്നിരുന്നു. പരിശീലനത്തിനായി കുട്ടികളെ സ്വന്തം കാറിലും ഇയാൾ എത്തിച്ചിരുന്നു. ഒറ്റയ്ക്കൊരു പെൺകുട്ടി മാത്രമാണ് കാറിലെങ്കിൽ ലൈംഗികാതിക്രമം നടത്താനും കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കാനും ഇയാൾള്ള മടിയില്ലായിരുന്നു. ഇയാൾക്കെതിരെ പരാതി ഉയർന്നതിനെ തുടർന്ന് നാട്ടുകാരും പൊലീസ് രഹസ്യാന്വേഷണ വിഭാഗവും നിരീക്ഷിച്ച് വരികയായിരുന്നു.