വൈക്കം: സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും വൈക്കം എംഎല്‍എയുമായിരുന്ന പി.നാരായണന്റെ നാലാം ചരമ വാര്‍ഷികദിനം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. വലിയകവല പി.കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നില്‍ പി. നാരായണന്റെ ഛായാചിത്രത്തില്‍ പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്നു നടന്ന അനുസ്മരണ യോഗം സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി മോഹനന്‍ ചേന്ദംകുളം ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് അധ്യക്ഷത വഹിച്ചു.കെ.അജിത്ത്, ഇ.എന്‍ ദാസപ്പന്‍,പി. പ്രദീപ്,ഡി.രഞ്ജിത്ത് കുമാർ,എന്‍.അനില്‍ ബിശ്വാസ് തുടങ്ങിയവർ സംബന്ധിച്ചു.
Advertisements