കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം തടവും 40000 രൂപാ പിഴയും. കിടങ്ങൂർ കൂടല്ലൂർ കൊച്ചുപറമ്പിൽ ജോബി ജോർജിനെ(44)യാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് (പോക്സോ) സ്പെഷ്യൽ കോർട്ട് ജഡ്ജി റ്റി.റ്റി ജോർജ് ശിക്ഷിച്ചത്.
2019 കിടങ്ങൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. 13 വയസ്സുള്ള മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ 2019 കാലയളവിൽ പ്രതി സ്വന്തം വീട്ടിൽ വച്ച് പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. കിടങ്ങൂർ സ്റ്റേഷൻ ഹൌസ് ഓഫിസർ ഇൻസ്പെക്ടർ സിബി തോമസ്, എ.എസ്.ഐ മാരായ പ്രസാദ് വി, ബിജു ചെറിയാൻ എന്നിവരായിരുന്നു. ഈ കേസിലെ അന്വേഷണഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി അനുവദിച്ചതായും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. അഡ്വക്കേറ്റ് പോൾ കെ എബ്രഹാം ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.