കൊച്ചി: പതിനാറുകാരനിൽ നിന്നും ഗർഭിണിയായി. പത്തൊൻപതുകാരിയ്ക്കെതിരെ കൊച്ചിയിൽ പൊലീസ് പോക്സോ കേസെടുത്തു. എറണാകുളം ആലുവയിലാണ് സംഭവം. ഒരേ സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലാവുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയുമായിരുന്നു. പെൺകുട്ടി ഗർഭിണിയായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് നടപടി. പോക്സോ പ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തു വന്നത്. ഒരേ സ്കൂളിലെ സഹപാഠികളായിരുന്നു ഇരുവരും. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ പെൺകുട്ടി, പതിനാറുകാരനിൽ നിന്നും ഗർഭിണിയാകുകയായിരുന്നു. വയർ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെയുമായി ആശുപത്രിയിൽ പോയത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണ് എന്നു കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനു ശേഷം ബന്ധുക്കൾ ചോദ്യം ചെയ്തോടെയാണ് പതിനാറുകാരനാണ് കുട്ടിയുടെ അച്ഛനെന്നു കണ്ടെത്തിയത്. തുടർന്ന്, പൊലീസ് കേസെടുത്ത ശേഷം പെൺകുട്ടിയെ ചോദ്യം ചെയ്തു. തുടർന്ന് പെൺകുട്ടിയ്ക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ 19 കാരിയെ റിമാൻഡ് ചെയ്തു.