തിരുവനന്തപുരം: മിഠായിയും പലഹാരവും നൽകി പ്രലോഭിപ്പിച്ച് 11 വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. ഇടവ വെറ്റക്കട കുഞ്ഞിക്കമെഴികം വീട്ടിൽ ഹസൻകുട്ടി എന്നുവിളിക്കുന്ന അബു (47) വാണ് പിടിയിലായത്.ആറാംക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ബസിലാണ് സ്‌കൂളിൽ വന്നിരുന്നത്. ബസ് സ്റ്റോപ്പിൽ വച്ച് പലഹാരങ്ങൾ വാങ്ങിനൽകിയാണ് പ്രതി കുട്ടിയെ പരിചയപ്പെട്ടത്.
Advertisements
കഴിഞ്ഞ 16-ന് പെൺകുട്ടി സ്‌കൂളിലേക്ക് പോകാനായി കയറിയ ബസിൽ അബുവും കയറി സ്‌കൂളിന് മുന്നിലിറങ്ങി. തുടർന്ന് സമീപത്തുള്ള കടയിൽ നിന്നും കുട്ടിക്ക് മിഠായി വാങ്ങി നൽകിയശേഷം ലൈംഗികാതിക്രമണത്തിന് ഇരയാക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.