പ്രവേശനോല്‍സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥി; സംഭവത്തിൽ നടപടി സ്വീകരിക്കും; അബദ്ധം പറ്റിയെന്ന് പ്രധാനാധ്യാപകൻ പറഞ്ഞതായി വി ശിവൻകുട്ടി

തിരുവനന്തപുരം :  തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു. അബദ്ധം പറ്റിയെന്ന് പറഞ്ഞു. പ്രധാനാധ്യാപകനും അധ്യാപകർക്കും ഈ വ്യക്തിയുടെ കേസ് അറിയില്ലെന്നാണ് പറയുന്നത്. അത് ശരിയല്ല. 

Advertisements

ആരെയും കയറ്റി സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. സംഭവത്തെകുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നല്‍കാൻ വിദ്യാഭ്യാസ മന്തി,വിദ്യാഭ്യാസ വകപ്പ് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദ്ദേശം നല്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിയാണ് മുകേഷ് എം നായർ. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊല്ലം കൊട്ടിയത്ത് മുടി നീട്ടി വളർത്തി എന്ന പേരിൽ 14 പ്ലസ് ടു വിദ്യാർഥികളെ ഇറക്കിവിട്ടത് നടന്ന സംഭവമാണ്. ഇത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് സ്കൂൾ അധികൃതർ ഓർക്കേണ്ടതാണ്. വിഷയം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലം റീജിയണൽ ഡെപ്യൂട്ടി ഡയറക്കറ്ററെ ചുമതലപ്പെടുത്തിയതായും ശിവൻകുട്ടി അറിയിച്ചു.  

പ്രവൃത്തി സമയം പരിഷ്കരിച്ചതിൽ ആശങ്ക വേണ്ട. പ്രായോഗികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അധ്യാപക സംഘടനകളുമായി ചർച്ച ചെയ്യും. ഈ ആഴ്ച തന്നെ വ്യക്തത വരുത്തും. ഇപ്പോൾ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മുന്നോട്ടു പോകേണ്ടതാണെന്നും മന്ത്രി അറിയിച്ചു. പ്ലസ് വണ്ണിന് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ  ജാതി തെളിയിക്കാൻ എസ്എസ് എൽസി സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. ടിസിയും രേഖയായി സ്വീകരിക്കും. സേ പരീക്ഷക്ക് ശേഷം ഡിജിലോക്കറിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. മലപ്പുറത്ത് കഴിഞ്ഞ വർഷം മിച്ചം വന്ന സീറ്റ് കൂടി ഉൾപ്പെടുത്തിയാണ് ഫസ്റ്റ് അലോട്മെന്റ് നടത്തിയത്. കഴിഞ്ഞ വർഷം പലരും പല കണക്കു പറഞ്ഞു.

Hot Topics

Related Articles