കൊടുങ്ങല്ലൂര്‍: പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ മതിലകം ചമക്കാലയിലാണ് സംഭവം. കൊടുങ്ങൂക്കാരന്‍ ബഷീറിന്റെ മകന്‍ സഹദ് (26)നെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയതിന് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. 2021 ഡിസംബറില്‍ ജയിലില്‍ പോയ സഹദ് ദിവസങ്ങള്‍ക്കു മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. ജാമ്യത്തിലിറങ്ങിയ ശേഷം അസ്വസ്ഥനായി കാണപ്പെട്ടിരുന്നു. കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞെങ്കിലും തെളിവുകള്‍ എതിരായതിനാല്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നിരപരാധിയാണെന്ന് വ്യക്തമാക്കി എഴുതിയ കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് പോലീസ് കണ്ടെത്തി.