വിശ്വമഹാകവിയ്ക്ക് പുതു തലമുറയുടെ അശ്രുപൂജ; ഏപ്രിൽ 12ന് മറിയപ്പള്ളിയിൽ കുമാരനാശാൻ അനുസ്മരണം നടക്കും

മറിയപ്പള്ളി : മഹാകവി കുമാരനാശാൻ ജനിച്ചിട്ട് ഒന്നര നൂറ്റാണ്ട് തികയുന്ന വേളയിൽ മഹാകവിയുടെ ഓർമ്മയ്ക്കായി മറിയപ്പള്ളി എസ്എൻഡിപി യോഗം 26-ാം നമ്പർ ശാഖാങ്കണത്തിൽ ഏപ്രിൽ 12ന് കുമാരനാശാൻ അനുസ്മരണം നടത്തുന്നു. ഇതോടൊപ്പം വൈകിട്ട് 7 മണിക്ക് ‘സ്ത്രീയും പ്രണയവും ആശാൻ കവിതയിൽ’ എന്ന വിഷയത്തെക്കുറിച്ച് ഡോ: ബിന്ദു.ഡി, മാവേലിക്കര [ റിട്ടേ. അസിസ്റ്റൻ്റ് പ്രൊഫസർ മലയാളം വിഭാഗം വിക്ടോറിയ കോളേജ് പാലക്കാട്) നടത്തുന്ന മുഖ്യ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. കവിതയുടേയും സാഹിത്യത്തിൻ്റെയും അഗ്രിമസ്ഥാനത്തു ജ്വലിച്ചു നിന്ന സൂര്യതേജസ്സാണ് അദ്ദേഹം. അതിന് അസ്തമയമില്ല അസ്തമിച്ചു എന്നു തോന്നുമ്പോഴും യഥാർത്ഥത്തിൽ അത് ജ്വലിച്ചു നിൽക്കുകയാണ്. വിശ്വമഹാകവിയ്ക്ക് പുതു തലമുറയുടെ അശ്രുപൂജ.

Advertisements

Hot Topics

Related Articles