കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു

കൊല്ലം : കവിയും എഴുത്തുകാരനും നിരൂപകനുമായ എന്‍ കെ ദേശം അന്തരിച്ചു.88 വയസായിരുന്നു. കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടില്‍ ഇന്നലെ രാത്രി 10.30നായിരുന്നു അന്ത്യം.സംസ്‌കാരം ഇന്ന് മൂന്നു മണിക്ക് അങ്കമാലി കോതകുളങ്ങരയിലെ വീട്ടില്‍ നടക്കും. 1936 ഒക്ടോബര്‍ 31ന് ആലുവയിലെ ദേശത്താണ് ജനനം. 1973ലെ ‘അന്തിമലരി’ ആണ് ആദ്യ സമാഹാരം. കന്യാഹൃദയം, അപ്പൂപ്പന്‍താടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അന്‍പത്തിയൊന്നക്ഷരാളി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ടഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയതിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ ഓടക്കുഴല്‍ പുരസ്‌കാരവും 2009ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു.എല്‍ഐസി ജീവനക്കാരനായിരുന്നു. ഭാര്യ: ലീലാവതിയമ്മ. മക്കള്‍: കെ ബിജു (സിവില്‍ സപ്ലൈസ്, എറണാകുളം), കെ ബാലു (മുന്‍സിഫ് കോടതി, എറണാകുളം), അപര്‍ണ കെ പിള്ള. മരുമക്കള്‍: ജി പ്രീത, ഗീതാലക്ഷ്മി (സരസ്വതി വിദ്യാലയം, ചെങ്ങമനാട്), ബാബു (ദുബായ്).

Advertisements

Hot Topics

Related Articles