പൂവന്തുരുത്ത്: ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് 24കാരന് പരിക്കേറ്റു. കോട്ടയം പൂവന്തുരുത്ത് മാലിയില്‍ റെജിയുടെ മകൻ മുകില്‍ (24)നാണ് പരിക്കേറ്റത്. അടുക്കളയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലണ്ടര്‍ ഇന്ന് വൈകിട്ട് 7 മണിയോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം അടുക്കളയിലുണ്ടായിരുന്ന മുകിലിന് സാരമായി പരിക്കേറ്റു. കോട്ടയം യൂണിറ്റിലെ അഗ്നിരക്ഷാ സേനയെത്തിയാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്.അടുക്കളയിലെ പാത്രങ്ങളടക്കം തകര്‍ന്നിട്ടുണ്ട്.നാട്ടുകാര്‍ ഓടിയെത്തിയാണ് പരിക്കേറ്റ മുകിലിനെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലെത്തിച്ചത്.
Advertisements