പറവൂർ: പൊക്കാളി കൃഷിയുടെ നെല്ലറയാണ് കടമക്കുടി. എന്നാല്‍ കഴിഞ്ഞ വർഷത്തെ കാലാവസ്ഥാ വ്യതിയാനം മൂലം ജൈവ സമ്പൂർണമായ നാടൻ പൊക്കാളി നശിച്ചതോടെ പുതിയ വഴിതേടി കൃഷിവകുപ്പ്.കടമക്കുടിയില്‍ ഇത്തവണ ആന്ധ്രാപ്രദേശിലെ പൊക്കാളി വിത്തുകള്‍ വിളയും. ആന്ധ്രയിലെ മറ്റലി പട്ടണത്തില്‍ നിന്ന് പൊക്കാളി നെല്‍വിത്തുകള്‍ എത്തിച്ചത്.സ്വാമിനാഥൻ ഫൗണ്ടേഷൻ വഴി നൂറ് കിലോഗ്രാം വിത്തുകളാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ കർഷകരും കൃഷിഭവനും വിത്തുകള്‍ ശേഖരിച്ചിരുന്നില്ല. കൃഷിഭവനില്‍ വൈറ്റില എട്ട്, വൈറ്റില പത്ത് എന്നീ ഇനം വിത്തുകളാണുള്ളത്. ഈ വിത്തുകള്‍ക്ക് പൊക്കാളിയുടെ ഗുണമേന്മയില്ല. 2018ലെ പ്രളയത്തിലും കടമക്കുടിയിലെ പാടങ്ങളില്‍ പൊക്കാളികൃഷി പിടിച്ചു നിന്നെങ്കിലും കഴിഞ്ഞ വർഷം വിതച്ച വിത്തുകള്‍ മഴയുടെ കുറവ് മൂലം നശിച്ചു.
കടമക്കുടിയില്‍ നിന്ന് വർഷങ്ങള്‍ക്ക് മുമ്ബാണ് ആന്ധ്രാപ്രദേശിലേക്ക് പൊക്കാളി നെല്ലുകള്‍ കൊണ്ടുപോയത്. ആന്ധ്രയിലെ നെല്‍പ്പാടത്ത് വളർത്തിയിരുന്ന തിലോപ്പിയ മത്സ്യങ്ങള്‍ക്ക് നാശം സംഭവിച്ചപ്പോഴാണ് മത്സ്യസമ്ബത്ത് സംരക്ഷിക്കാൻ പരീക്ഷണാടിസ്ഥാനത്തില്‍ വിത്തുകള്‍ കൊണ്ടുപോയത്. കടമക്കുടിയിലെ വിത്തുകള്‍ ആന്ധ്രയിലെ കൃഷിഭൂമിയില്‍ നൂറുമേനി വിളവിനൊപ്പം മത്സ്യസമ്ബത്ത് വർദ്ധിപ്പിക്കുകയും ചെയ്തു. ഇതോടെ ആന്ധ്രയില്‍ പൊക്കാളി നെല്‍ക്കൃഷി വ്യാപകമായി. കടമക്കുടിയുടെ പാരമ്ബര്യം നിലനിർത്താൻ കൂടിയ വിലനല്‍കിയാണ് വിത്തുകള്‍ തിരിച്ചു കൊണ്ടുവന്നത്. ജലവിഭവങ്ങള്‍ കൊണ്ട് വളരെ സമൃദ്ധമായ കേരളത്തിന്റെ മദ്ധ്യഭാഗത്തെ തീരപ്രദേശത്തുള്ള ഓരുജല മേഖലയില്‍ സമൃദ്ധമാണ് പൊക്കാളി നെല്ല്. നെല്‍കൃഷിക്ക് ശേഷം ചെമ്മീനും സമ്ബുഷ്ടമായി.