കാപ്പ ചുമത്തി പോലീസ് നാട് കടത്തി ; നിയമം ലംഘിച്ച് നാട്ടിലെത്തി : പെരുമ്പായിക്കാട് മുടിയൂർക്കര സ്വദേശിയെ റിമാൻഡ് ചെയ്തു 

കോട്ടയം :  കാപ്പാ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മുടിയൂർക്കര ഭാഗത്ത് കുന്നു കാലായിൽ വീട്ടിൽ പ്രകാശൻ മകൻ പാണ്ടൻ പ്രദീപ് എന്ന് വിളിക്കുന്ന പ്രദീപ് (30) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകശ്രമം, കവർച്ച, അടിപിടി, പോക്സോ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കോട്ടയം ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പാ നിയമ  പ്രകാരം നാടുകടത്തിയിരുന്നു. :

Advertisements

എന്നാൽ ഇയാൾ ഈ നിയമം ലംഘിച്ച്  കോട്ടയത്ത് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ സുധി കെ.സത്യപാൽ, സി.പി.ഓ സുജിത്ത് ആർ.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.