വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: തിരുവല്ല വളഞ്ഞവട്ടം സ്വദേശി പിടിയിൽ

തിരുവല്ല : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ വളഞ്ഞവട്ടം സ്വദേശി പുളിക്കീഴ് പോലീസിന്റെ പിടിയിലായി.

Advertisements

കടപ്ര വളഞ്ഞവട്ടം ഊട്ടുപറമ്പിൽ വീട്ടിൽ സാബു വർഗീസ് (45) ആണ് പിടിയിലായത് . സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തതായി കാട്ടി കടപ്ര സ്വദേശി അലക്സ് സി സാമുവൽ നൽകിയ പരാതിയിൽ പന്തളത്തു നിന്നും ആണ് പുളിക്കിഴ് എസ് ഐ ജെ. ഷെജീമിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വിദേശ ജോലിക്കായി പണം നൽകിയവർ ഫോണിൽ ബന്ധപ്പെടുമ്പോൾ ഡൽഹിയിലാണ് എന്ന മറുപടിയാണ് സാബു വർഗീസ് നൽകിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആണ് പ്രതി പന്തളത്ത് ഉള്ളതായി പോലീസ് മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത് .

പിടിയിലായ സാബു വർഗീസ് നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് ചോദ്യം ചെയ്യലിൽ നിന്നും വ്യക്തമായതായി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles