ഭാര്യ ജോലിയ്ക്കു പോയപ്പോൾ സുഹൃത്തായ യുവതിയുമായി പൊലീസുകാരനായ ഭർത്താവ് വീട്ടിലെത്തി; ഭാര്യ മടങ്ങിയെത്തിയപ്പോൾ കണ്ടത് സുഹൃത്തുമായി വീട്ടിലിരിക്കുന്ന ഭർത്താവിനെ; ആത്മഹത്യാ ശ്രമം നടത്തിയ പൊലീസുകാരന് സസ്‌പെൻഷൻ

കണ്ണൂർ: ഭാര്യ ജോലിക്കു പോയ സമയത്ത് പൊലീസുകാരനായ ഭർത്താവ് മറ്റൊരു സ്ത്രീയെ വീട്ടിലേയ്ക്ക് ക്ഷണിച്ചു വരുത്തി. അവിഹിതം ഭാര്യ കയ്യോടെ പിടികൂടി. സംഭവം നാട്ടിലറിഞ്ഞതോടെ ജീവനൊടുക്കാൻ ശ്രമിച്ച പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.

Advertisements

പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് സസ്പെന്റ് ചെയ്തത്. ജനവരി 29 ശനിയാഴ്ചയാണ് സംഭവം. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പൊലീസുകാരനും കുടുംബവും താമസിക്കുന്ന സർക്കാർ ക്വാർട്ടേഴ്‌സ്. സർക്കാർ ജീവനക്കാരിയായ ഭാര്യ രാവിലെ ഓഫീസിലേക്കു പോയതായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പക്ഷേ അപ്രതീക്ഷിതമായി ഭാര്യ പതിനൊന്നരയ്ക്ക് വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിൽ കാണപ്പെട്ടു. എന്നാൽ അകത്തുനിന്ന് സംഭാഷണം കേൾക്കാമായിരുന്നു. ജനൽ വഴി നോക്കിയപ്പോഴാണ് ഭർത്താവിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പുമുറിയിൽ കണ്ടത്. ഇവർ ഉടൻതന്നെ പയ്യന്നൂർ എസ്.ഐയെ ഫോണിലൂടെ വിവരമറിയിച്ചു. പൊലീസുകാരന്റെ വീട് പരിയാരം പൊലീസ് പരിധിയിലായതിനാൽ വിവരം പരിയാരം എസ്.ഐ. രൂപ മധുസൂദനന് കൈമാറി.

എസ്.ഐ വനിതാ പൊലീസുകാരോടൊപ്പം എത്തി വാതിൽ തുറന്ന് പൊലീസുകാരനെയും യുവതിയെയും കസ്റ്റഡിയിലേടുത്തു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായതിനാൽ പൊലീസ് ഇവരുടെ പേരിൽ കേസെടുത്തില്ല. എന്നാൽ രാത്രിയിൽ പൊലീസുകാരൻ കഴുത്തിൽ കുരുക്കിട്ട് നിൽക്കുന്ന ഫോട്ടോ സഹിതം ഭാര്യക്ക് താൻ ആത്മഹത്യ ചെയ്യുകയാണെന്ന് സന്ദേശമയച്ചു. ഈ വിവരവും ഭാര്യ പരിയാരം പൊലീസിൽ അറിയിച്ചു. എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയപ്പോൾ പൊലീസുകാരൻ വരാന്തയിൽ ഇരിക്കുകയായിരുന്നു.

കേസെടുത്തില്ലെങ്കിലും പൊലീസുകാരൻ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഡിവൈ.എസ്.പി, കെ.ഇ.പ്രേമചന്ദ്രൻ അന്വേഷണം നടത്തി റൂറൽ എസ്.പിക്ക് റിപ്പോർട്ട് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ ഇയാളെ സസ്പെൻറ് ചെയ്തു. ഔദ്യോഗിക ഡ്യൂട്ടിയിലിരിക്കെ ഗുരുതരമായ സ്വഭാവദൂഷ്യവും അച്ചടക്ക ലംഘനവും കാണിച്ചതിനാൽ 1958 ലെ കെ.പി.ഡി.ഐ.പി ആന്റ് എ റൂൾസിലെ ചട്ടം 07 പ്രകാരമാണ് സസ്പെൻഷൻ.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.