കശുവണ്ടിക്ക് കാവൽ പൊലീസ് ! കശുവണ്ടിക്ക് കാവൽ നിൽക്കാനും ശേഖരിക്കാനും പൊലീസുകാരെ നിയോഗിച്ച് ഉത്തരവ് ; തോട്ടം പരിപാലനവും ഇനി പൊലീസ് ചെയ്യണം; ജാഗ്രതാ ന്യൂസ് എക്സ്ക്ലൂസീവ്

കോട്ടയത്ത് നിന്നും ആർ.കെ
റിപ്പോർട്ടർ
ജാഗ്രതാ ന്യൂസ്

കോട്ടയം: പൊലീസിന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻത്തോട്ടത്തിലെ കശുവണ്ടികൾ ലേലം ചെയ്യാതെ താഴെ വീണാൽ എന്ത് ചെയ്യണം ? കാവൽ നിൽക്കാൻ നാല് പൊലീസുകാരെ ഡ്യൂട്ടിയ്ക്കിടണം. സംസ്ഥാനത്തെമ്പാടും ക്രമസമാധാന പ്രശ്നവും രാഷ്ട്രീയ കൊലപാതകവും അടക്കം അരങ്ങ് വാഴുമ്പോഴാണ് കശുവണ്ടിയുടെ കാവലിന് നാല് പൊലീസുകാരെ നിയോഗിച്ച് കേരള പൊലീസിന്റെ തുഗ്ളക് ഉത്തരവ്. പാലക്കാട് 24 മണിക്കൂറിന്റെ വ്യത്യാസത്തിൽ രണ്ട് രാഷ്ട്രീയ കൊലപാതകം നടന്ന സ്ഥലത്ത് സ്ഥിതി നിയന്ത്രിക്കാൻ കാട്ടാതിരുന്ന ശുഷ്കാന്തിയാണ് കശുവണ്ടിയ്ക്ക് കാവൽ നിൽക്കാൻ പൊലീസ് കാട്ടുന്നത് എന്ന വിമർശനം ഇതിനോടകം ഉയർന്നിട്ടുണ്ട്.

Advertisements

കേരള പൊലീസിന്റെ കെ.എ.പി നാലാം ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള കശുമാവിൻ തോട്ടത്തിൽ കാവൽ നിൽക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ആണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്. കെ എ പി നാലാം ബറ്റാലിയന്റെ ചുമതലയിലുള്ള സ്ഥലത്തെ കശുമാവിൻ തോട്ടത്തിൽ നിന്നും കശുവണ്ടികൾ പറിക്കുന്നതിനായി ഈ വർഷം ഇതുവരെ നാലു തവണയാണ് ലേലം നടത്തിയത്. എന്നാൽ , ഒരു തവണ പോലും ആരും ലേലം പിടിക്കാൻ തയ്യാറായി രംഗത്ത് എത്തിയില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലാവസ്ഥ വ്യതിയാനം തുടങ്ങിയതോടെ ഈ വർഷം കശുമാവിന്റെ ഉത്പാദനത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. ഇത് കൂടാതെ വിപണിയിൽ വില കുറഞ്ഞതും , ദേശീയ പാത വികസനത്തിനായി സ്ഥലം വിട്ട് നൽകേണ്ടി വന്നതിനാൽ കശുമാവുകളുടെ എണ്ണം കുറഞ്ഞതും ചൂണ്ടിക്കാട്ടിയാണ് കരാറുകാർ കശുമാവിൽ നിന്നും കശുമാങ്ങയും , കശുവണ്ടിയും ശേഖരിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഇതേ തുടർന്ന് കഴിഞ്ഞ 12 ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 18 നാണ് ഉത്തരവ് പുറത്തിറക്കിയത്.

ഈ സാഹചര്യത്തിൽ വിളവെടുപ്പിന് പാകമായ കശുമാങ്ങ കശുവണ്ടിയും താഴെ വീണ് പോകുകയാണ്. ഈ താഴെ വീഴുന്ന കശുവണ്ടികളും കശുമാങ്ങയും ശേഖരിക്കുന്നതിനായാണ് നാല് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. കശുമാങ്ങയിലും കശുവണ്ടികളിലും പാകമായത് ശേഖരിക്കുകയും സൂക്ഷിക്കുകയുമാണ് ഈ ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി. ക്രമസമാധാന പ്രശ്നങ്ങൾ സജീവമായിരിക്കെ ഇത്തരത്തിൽ അനാവശ്യ ബോട്ടുകൾക്ക് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് എതിരെ കടുത്ത അമർഷവും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ പോലും ആവശ്യത്തിനു ജീവനക്കാരില്ലാതിരിക്കെ നാല് ഉദ്യോഗസ്ഥരെ മതിയായ കാരണമില്ലാതെ ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതെന്നാണ് ആരോപണമുയർന്നിരിക്കുന്നത്.

Hot Topics

Related Articles