പശുക്കടത്ത് കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; സംഭവം രാജസ്ഥാനില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് കേസിലെ പ്രതികള്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കാന്‍വാരി സ്വദേശി ഇഷാഖ് ആണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ പഹാരിയില്‍ ഇന്നലെയാണ് സംഭവം. വെടിവെപ്പില്‍ ഇഷാഖിന്റെ പിതാവ് ഹസത്തിന് പരിക്കേറ്റു. ഹസം, മകന്‍ ഇഷാഖ്, ഖസാം, സദ്ദാം എന്നിവരാണ് പശുക്കടത്ത് കേസിലെ പ്രതികള്‍.

Advertisements

പ്രതികളെ പിന്തുടര്‍ന്നെത്തിയെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ആദ്യം പ്രതികളാണ് വെടിയുതിര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ‘പൊലീസ് തിരയുന്ന ഹസം, ഇഷാഖ്, സദ്ദാം, ഖസാം എന്നിവരെ കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. ഒരു ട്രക്കില്‍ അനധികൃതമായി കന്നുകാലിയെ കടത്തുന്നുവെന്ന സൂചനയുമുണ്ടായിരുന്നു. എന്നാല്‍ അത് കണ്ടെത്താനായില്ല. ഹസം, ഖസം, സദ്ദാം എന്നിവരുടെ തലയക്ക് പാരിതോഷികം പ്രഖ്യാപിച്ചതാണ്. പശുക്കടത്തും ആയുധ നിയമത്തിലുള്‍പ്പെടുന്നതുമായി 15ഓളം കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്’, ഡീഗ് എസ്പി രാജേഷ് കുമാര്‍ മീന പറഞ്ഞു. കൊലപാതക കേസിലെ പ്രതിയായ ഹസമിന്റെ തലയ്ക്ക് 4,5000 രൂപയാണ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് അവരെ പിന്തുടര്‍ന്നപ്പോള്‍ രണ്ട് പേര്‍ വീതം മോട്ടോര്‍സൈക്കിളിലായിരുന്നു. നാല് പേരും പൊലീസിന് നേരെ വെടിയുതിര്‍ത്തു. പഹാരി പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. ഹസമിനും ഇഷാഖിനും പരിക്കേറ്റപ്പോള്‍ മറ്റ് രണ്ട് പേര്‍ ഹരിയാന ഭാഗത്തേക്ക് രക്ഷപ്പെട്ടെന്നും ഹരിയാന പൊലീസ് പറഞ്ഞു. സംഭവത്തില്‍ രണ്ട് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ വെടിയേറ്റെന്നും പൊലീസ് വാഹനത്തിലും ബുള്ളറ്റുകളേറ്റെന്നും എസ്പി പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് രണ്ട് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

Hot Topics

Related Articles