കോട്ടയം: വീട്ടമ്മയെ ജാതി പേര് വിളിച്ച് അപമാനിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചെറുവാണ്ടൂർ പടിഞ്ഞാറെക്കുറ്റ് വീട്ടിൽ ജോളി സ്റ്റീഫൻ (52) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ 31 ആം തീയതി വീട്ടമ്മയും മക്കളെയും ചീത്ത വിളിക്കുകയും, ഭീഷണിപ്പെടുത്തുകയും ,ജാതി പേര് വിളിച്ച് അപമാനിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ ഒളിവിൽ പോവുകയും ചെയ്തു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കോട്ടയം ഡി.വൈ.എസ്.പി അനീഷ് കെ ജി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്. ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ സെയിത് മുഹമ്മദ്, സി.പി. ഓ മാരായ ലിനീഷ്, നിതിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എസ്. സി /എസ്.റ്റി ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തതായി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പോലീസ് പറഞ്ഞു.