തിരുവനന്തപുരം : അച്ചടക്ക നടപടിയുടെ ഭാഗമായി തിരുവനനന്തപുരം സിറ്റി പൊലീസിലെ മൂന്നു ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
ശ്രീകാര്യം മുൻ എസ്. എച്ച്.ഒ അഭിലാഷ് ഡേവിഡ്, ട്രാഫിക് സ്റ്റേഷൻ ഉദ്യോഗസ്ഥൻ റെജി ഡേവിഡ്, നന്ദാവനം എ.ആർ ക്യാമ്ബിലെ ഡ്രൈവർ ഷെറി എസ്. രാജിനെയുമാണ് പിരിച്ചുവിട്ടത്. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവാണ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിലാഷ് ഡേവിഡിനെ റെയിൽവേ പൊലീസിൽ ജോലി ചെയ്യുന്നതിനിടെ ഗുണ്ടാബന്ധം കണ്ടെത്തിയതിന് കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. പീഡനക്കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയതിനും ഇയാൾ അന്വേഷണം നേരിടുന്നുണ്ട്.
പീഡനക്കേസിൽ പ്രതിയായതോടെയാണ് റെജി ഡേവിഡിനെ പിരിച്ചുവിട്ടത്. അരുവിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിലും വയോധികയെ മർദ്ദിച്ച കേസിലും ഉൾപ്പെട്ടതിലാണ് നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് ഷെറിയെ പിരിച്ചുവിട്ടത്. മൂന്നുപേരിൽ നിന്നും കമ്മിഷണർ വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കർശന നടപടിയിലേക്ക് കടന്നത്.