കൊല്ലം : ആറ് വയസുകാരി അബിഗേലിനെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷം കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി എഡിജിപി എം.ആര് അജിത്കുമാര്‍.പൊലീസും മാദ്ധ്യമപ്രവര്‍ത്തകരും കുഞ്ഞിനെ കണ്ടെത്താൻ പരിശ്രമിച്ചതായി അദ്ദേഹം പറഞ്ഞു. പൊലീസ് ഇടപെടലും മാദ്ധ്യമപ്രവര്‍ത്തകരുടെ ശുഷ്കാന്തിയുമാണ് കുഞ്ഞിനെ കിട്ടാനിടയാക്കിയതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവര്‍ക്ക് ഉപേക്ഷിക്കാതെ മറ്റ് വഴികളില്ലായിരുന്നു എന്നും കൂട്ടിച്ചേര്‍ത്തു.
പൊലീസ് സേനയും മാദ്ധ്യമപ്രവര്‍ത്തകരും നാട്ടുകാരും കുഞ്ഞിനെ കണ്ടെത്താൻ ഉറങ്ങാതെ പരിശ്രമിച്ചു. 24 മണിക്കൂര്‍ പരിശ്രമത്തില്‍ സര്‍ക്കാര്‍ ഉടനീളം പിന്തുണച്ചു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തിന് സമ്മര്‍ദ്ദമുണ്ടായതായും എഡിജിപി വ്യക്തമാക്കി. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്, ഒന്നും പറയാറായിട്ടില്ല തട്ടിക്കൊണ്ട് പോകാനുണ്ടായ കാരണവും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു