സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. 19 ഉദ്യോഗസ്ഥർക്കാണ് മാറ്റം. എഡിജിപി മനോജ് എബ്രാഹമിനെ വിജിലൻസ് ഡയറക്ടറായി നിയമിച്ചു : ഇടുക്കി എസ്.പി വി.യു കുര്യാക്കോസ്

തിരുവനന്തപുരം : പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നൽകി. എ.ആർ അജിത് കുമാർ എ.പി ബറ്റാലിയൻ എഡിജിപി ആവും. ഉത്തരമേഖല ഐ.ജിയായി തുമ്മല വിക്രമിനെ നിയമിച്ചു.യോഗേഷ് ഗുപ്തയ്ക്ക് ബെവ്കോ എം.ഡിയായി വീണ്ടും നിയമനം നൽകി. നിലവിലെ ബെവ്കോ എം.ഡി ശ്യാം സുന്ദറിന് ക്രൈം ഡി.ഐ.ജിയായി നിയമനം നൽകി.

Advertisements

ജില്ലാ പൊലീസ് മേധാവികൾക്കും മാറ്റമുണ്ട്. കോട്ടയം എസ്.പി ആയി കെ. കാർത്തിക്കിനും കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി മെറിൻ ജോസഫിനും നിയമനം നൽകി. വയനാട് എസ്.പി അരവിന്ദ് സുകുമാറിനെ മാറ്റി ആർ. ആനന്ദിനെ പുതിയ വയനാട് എസ്.പിയായി നിയമിച്ചു. കുര്യാക്കോസ് വി.യു ആണ് പുതിയ ഇടുക്കി എസ്.പി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഴിക്കോട് റൂറൽ എസ്.പി. ആയി ആർ. കറുപ്പ് സ്വാമിയെ നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറൽ പോലീസ് മേധാവി എ. ശ്രീനിവാസനെ സ്പെഷൽ ബ്രഞ്ച് (സെക്യൂരിറ്റി) എസ്പിയായും ഡി. ശിൽപയെ വനിതാ സെൽ എസ്.പിയായും നിയമിച്ചു. നിലവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് ശിൽപ ഡി.

Hot Topics

Related Articles