ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുണ്ടോ ? ഗുണ്ടകളെ നിങ്ങളെ കുടുക്കാൻ ജില്ലാ പൊലീസ് വിലങ്ങ് ഒരുക്കുന്നു; ഗുണ്ടകൾക്ക് കുരുക്ക് മുറുക്കാൻ ഓപ്പറേഷൻ കാവലുമായി ജില്ലാ പൊലീസ്

കോട്ടയം : കോട്ടയം ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുകളിൽ പ്രതികളായ അവരുടെ പട്ടിക തയ്യാറാക്കി ഗുണ്ടകളെ കുരുക്കാൻ  ഉറച്ച് ജില്ലാ പൊലീസ്. കോട്ടയം നഗരമധ്യത്തിൽ ഷാൻ എന്ന യുവാവിനെ ഗുണ്ട ജോമോൻ തല്ലി കൊന്നതിനു പിന്നാലെയാണ് ഗുണ്ടകളെ കുരുക്കാൻ ഉറച്ച് പൊലീസ് രംഗത്തെത്തിയത്. ജോമോന്റെയും കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജില്ലാ പൊലീസ് മേധാവി നടത്തിയ പത്രസമ്മേളനത്തിലാണ് ഗുണ്ടാ സംഘങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കുന്ന പ്രഖ്യാപനമുണ്ടായത്.

Advertisements

ജില്ലാ പൊലീസ് മേധാവിയുടെ ഓപ്പറേഷൻ കാവലിന്റെ ഭാഗമായി, ജില്ലയിലെ ഒരു പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിലധികം കേസുകളുള്ള യുവാക്കളുടെ പട്ടിക തയ്യാറാക്കും. ഇവരുടെ നിലവിലുള്ള പ്രവർത്തനങ്ങൾ പൊലീസ് കർശനമായി നിരീക്ഷിക്കും. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ ആണെങ്കിൽ ഇവരെ നേർവഴി കാട്ടാൻ ആദ്യം നല്ലനടപ്പ് നിർദ്ദേശിക്കും. കൃത്യമായ ഇടവേളകളിൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം എന്ന നിർദ്ദേശം ഈ പ്രതികൾക്ക് നൽകും. ഈ റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ ഒരുവർഷക്കാലം കുറ്റകൃത്യങ്ങളിൽ ഒന്നും ഏർപ്പെടുന്നില്ലെങ്കിൽ ഇവരെ ഗുണ്ടാ പട്ടികയിൽ നിന്ന് നീക്കം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓപ്പറേഷൻ കാവലിന്റെ ഭാഗമായി ജില്ലയിൽ കഞ്ചാവ് ലഹരി കടത്തു കേസുകളിൽ ഉൾപ്പെട്ടവരുടെ പട്ടികയും ഇതേ രീതിയിൽ തന്നെ പൊലീസ് തയ്യാറാക്കുന്നുണ്ട്. മുൻപ് കഞ്ചാവ് കടത്ത് കേസിൽ പ്രതികൾ ആയിരുന്നു അവരുടെ നിലവിലുള്ള ആക്ടിവിറ്റീസ് പൊലീസ് കർശനമായി നിരീക്ഷിക്കും. ഇവർ നിലവിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ പൊലീസ് പരിശോധിക്കുകയും ഇവരുടെ ജീവിത രീതി അടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.

കാപ്പ ചുമത്താൻ 89 ശുപാർശ ;
കളക്ടർ അംഗീകരിച്ചത് 20 മാത്രം
കോട്ടയം ജില്ലയിൽ 2018 മുതൽ  . അക്രമ പ്രവർത്തനങ്ങളിലേർപ്പെട്ടു വരുന്ന ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ കാപ്പയിലെ മൂന്ന് ,  വകുപ്പ് 15 എന്നിവ പ്രകാരം കർശനമായി നടപ്പിലാക്കുവാന്‍ പൊലീസ് ശ്രമിച്ചതായി ജില്ലാ പൊലീസ് മേധാവി ഡി. ശില്പ വ്യകതമാക്കുന്നു.

2018 മുതൽ 2021 വരെ കാപ്പാ നിയമം വകുപ്പ് മൂന്ന് പ്രകാരം കരുതൽ തടങ്കലിനായി 89 ശുപാർശകൾ കോട്ടയം ജില്ലാ കളക്ടർക്ക് സമർപ്പിച്ചു. ഇതിൽ  20 ശുപാർശകൾ അംഗീകരിച്ചു.   69 എണ്ണം നിരസിച്ചു. ഈ 20 കേസുകളിൽ ഒൻപത് എണ്ണം  കാപ്പാ അഡ്വൈസറി ബോർഡും രണ്ടെണ്ണം ഹൈക്കോടതിയും നിരസിച്ചു. ഇതോടെ എട്ട് കേസുകളിൽ മാത്രമാണ് കാപ്പ നടപ്പായത്.

2021 വരെ 78 കേസുകൾ :
അംഗീകരിച്ചത് 51 എണ്ണം

2018 മുതൽ 2021 വരെ കാപ്പാ നിയപ്രകാരം  നടപടിയ്ക്കായി 78 ശുപാർശകൾ എറണാകുളം റേഞ്ച് ഡി.ഐ.ജിക്കു സമർപ്പിച്ചിരുന്നു. ഇതിൽ 51 എണ്ണം അംഗീകരിച്ചു.  26 ശുപാർശകൾ നിരസിച്ചപ്പോൾ ഒരു അപേക്ഷയിൽ നടപടി പുരോഗമിക്കുകയാണ്.  20 ശുപാർശകളിൽ ഉൾപ്പെട്ട പ്രതികൾ സമർപ്പിച്ച് അപ്പീൽ അപേക്ഷകളുടെ അടിസ്ഥാനത്തിൽ 11 എണ്ണം കാപ്പാ അഡ്വൈസറി ബോർഡും 1 എണ്ണം ഹൈക്കോടതിയും റദ്ദ് ചെയ്തു.

2018 മുതൽ 2021 വരെ പോലീസ് സമർപ്പിച്ച 78 ശുപാർശകളിൽ 39 എണ്ണത്തിൽ മാത്രമെ സഞ്ചലന നിയന്ത്രണം ഉത്തരവ് നടപ്പാക്കാൻ സാധിച്ചിട്ടുള്ളുവെന്നും വ്യക്തമായി.                       

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.