തൃശൂർ : പൊലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് വൈകി ആരംഭിച്ച തൃശൂര്‍ പൂരം വെടിക്കെട്ട് അവസാനിച്ചു. ആദ്യം പാറമേക്കാവിന്റെയും പിന്നീട് തിരുവമ്ബാടി വിഭാഗത്തിന്റെയും വെടിക്കെട്ടുകള്‍ നടന്നു. നാല് മണിക്കൂര്‍ വൈകി ഏഴുമണിയോടെയാണ് പാറമേക്കാവ് വിഭാഗത്തിന്റെ വെടിക്കെട്ട് ആരംഭിച്ചത്. പിന്നാലെ തിരുവമ്ബാടി വിഭാഗം വെടിക്കെട്ടും തുടങ്ങി. പുലര്‍ച്ചെ മൂന്നരയോടെ നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകള്‍ വൈകിയത്.
തൃശൂര്‍പൂരം വെടിക്കെട്ട് പൂര്‍ത്തിയായി. പാറമേക്കാവിന്‍റെ വെടിക്കെട്ട് അവസാനിച്ചശേഷം രാവിലെ 7.45ന് തിരുവമ്ബാടിയും വെടിക്കെട്ട് നടത്തി.6.30ന് ആണ് പാറമേക്കവ് വെടിക്കെട്ട് ആരംഭിച്ചത്. നേരത്തെ, വെളുപ്പിന് മൂന്നരയോടെ ആരംഭിക്കേണ്ട വെടിക്കെട്ട് മണിക്കൂറുകള്‍ വൈകിയിരുന്നു. വെടിക്കെട്ട് നിര്‍ത്തിവച്ച് തിരുവമ്ബാടി ദേവസ്വം പ്രതിഷേധിക്കുകയായിരുന്നു. വെടിക്കെട്ടിന് അനാവശ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രിയില്‍ മഠത്തില്‍ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാല്‍ ഭാഗത്തു പോലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണ് പ്രശ്‌നത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. ഒടുവില്‍ മന്ത്രി കെ. രാജനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.
പകല്‍വെളിച്ചത്തില്‍ വെടിക്കെട്ടിന്‍റെ വര്‍ണശോഭ ആസ്വദിക്കാന്‍ പൂരപ്രേമികള്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ആര്‍പ്പുവിളികളോടെ അവര്‍ വെടിക്കെട്ടിനെ ആഘോഷമാക്കി. വെടിക്കെട്ട് നടക്കുന്ന സ്ഥലത്ത് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. പുലര്‍ച്ചെതന്നെ മന്ത്രി കെ. രാജന്‍, കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘാടകരുമായി നടന്ന ചര്‍ച്ചയിലാണ് നിര്‍ത്തിവെച്ച പൂരം പുനരാരംഭിക്കാനും വെടിക്കെട്ട് പുലര്‍ച്ചെതന്നെ നടത്താനും തീരുമാനമായത്.വെടിക്കെട്ട് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ മുന്നേതന്നെ പൊലീസ് ആളുകളെ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. പിന്നാലെ പൂരപ്പന്തലിലെ ലൈറ്റുകള്‍ കെടുത്തി പ്രതിഷേധമറിയിച്ചു. ഇതോടെ രാത്രിപൂരം പകുതിയില്‍വെച്ച് അവസാനിപ്പിക്കുകയായിരുന്നു.