അധിക അവധി വേണ്ട ; പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി

തൃശൂർ : പൊലീസുകാരുടെ അധിക അവധിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കി. തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നടപടി. ഈയിടെയായി പൊലീസുകാർ അധികമായി അവധി എടുക്കുന്നുണ്ടെന്നും ഒരേ സ്റ്റേഷനില്‍ നിന്നും നിരവധിപേർ അവധിക്കായി അപേക്ഷ സമർപ്പിക്കുന്നുവെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Advertisements

ഇനി മുതല്‍ അവധി അപേക്ഷ ലഭിച്ചാല്‍ അത്യാവശ്യമാണോയെന്ന് പരിശോധിക്കണമെന്നും ആ അപേക്ഷ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് അയക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അവധി കഴിഞ്ഞ് തിരികെ പ്രവേശിച്ചാല്‍ ലീവ് റോള്‍ സമർപ്പിക്കണമെന്നും മെഡിക്കല്‍ ഗ്രൗണ്ടില്‍ അവധിയില്‍ പ്രവേശിച്ചാല്‍ അത് അന്വേഷിച്ച്‌ ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്.അവധിയുടെ വിശ്വാസ്യതത പരിശോധിച്ച്‌ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിക്കണമെന്നും 15 ദിവസത്തില്‍ കൂടുതലുള്ള എല്ലാ അവധി അപേക്ഷകളും ഡി.വൈ.എസ്.പി മുഖാന്തരം സമർപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 

Hot Topics

Related Articles