കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ 

കൊല്ലം: കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുബത്തിന് വിട്ടുനൽകും.

Advertisements

Hot Topics

Related Articles