കാവല്‍ ജ്യോതി കരുതലായി ; കാക്കിയുടെ കാവലിൽ യോഹന്നാനും ഇനി കാക്കിയണിയും ; വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പി.എസ്.സി പരിശീലനത്തിലൂടെ ആദ്യ പരീക്ഷയില്‍ വിജയിച്ച യുവാവ് പറയുന്നു

തിരുവനന്തപുരം : വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ പി.എസ്.സി പരിശീലനത്തിലൂടെ ആദ്യ പരീക്ഷയില്‍ തന്നെ വിജയിച്ച യുവാവ് കാക്കി അണിയും.വിഴിഞ്ഞം കടയ്ക്കുളം സ്വദേശി പരേതനായ നസ്രത്തിന്റെയും തങ്കത്തിന്റെയും മകന്‍ യോഹന്നാനാണ് (26) കഴിഞ്ഞ ദിവസം പി.എസ്.സിയുടെ അഡ്വെെസ് മെമ്മോ കിട്ടിയത്.

Advertisements

മത്സ്യത്തൊഴിലാളി കുടുംബത്തില്‍ നിന്ന് വരുന്ന യോഹന്നാന്‍ കാവല്‍ ജ്യോതി പരിശീലന ക്ലാസിലെ വിദ്യാര്‍ത്ഥിയായിരുന്നു. തീരദേശ മേഖലയിലെ യുവതി യുവാക്കള്‍ക്ക് പി.എസ്.സി പരിശീലനം നല്‍കി സര്‍ക്കാര്‍ ജോലി നേടിയെടുക്കാന്‍ ആവിഷ്‌കരിച്ചതാണ് കാവല്‍ ജ്യോതി. പൊലീസ് ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ് ഇവിടെ സൗജന്യമായി ക്ലാസ് എടുക്കുന്നത്. പി.എസ്.സി പരീക്ഷ എന്ന കടമ്പ കടക്കാന്‍ തങ്ങള്‍ സ്വീകരിച്ച പഠന മുറ ഉള്‍പ്പടെ ഇവര്‍ ഇവിടെ വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ജോസ്, ഷറഫുദ്ദീന്‍ എന്നിവരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജയകൃഷ്ണന്റെയും കഠിന പരിശീലനവുമാണ് തനിക്ക് സര്‍ക്കാര്‍ ജോലിയെന്ന ലക്ഷ്യം നേടാന്‍ സഹായിച്ചതെന്ന് യോഹന്നാന്‍ പറഞ്ഞു. കൂട്ടുകാരുമായുള്ള ചര്‍ച്ചയ്ക്കിടയിലാണ് വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ കാവല്‍ ജ്യോതിയെ കുറിച്ച്‌ അറിഞ്ഞതെന്ന് യോഹന്നാന്‍ പറഞ്ഞു. മൂന്നു സഹോദരിമാരും ഒരു സഹോദരനും മാതാവും അടങ്ങുന്നതാണ് യോഹന്നാന്റെ കുടുംബം.

Hot Topics

Related Articles