ഗാന്ധിനഗർ: ആത്മഹത്യയ്ക്ക് ശ്രമിച്ച അന്യസംസ്ഥാനക്കാരനായ യുവാവിനെ ഗാന്ധിനഗർജനമൈത്രി പൊലീസിൻ്റെ ഇടപെടലിനെ തുടർന്ന് ബന്ധുക്കൾ ഏറ്റെടുത്തു. ബീഹാർ, ദാഹാ വില്ലേജിൽ അജയ്സിoഗ്(29)നെയാണ് സഹോദരങ്ങളായ അഭയ് സിംഗ്, സുജൻസിംഗ് എന്നിവർ കോട്ടയം ആർപ്പുക്കരയിലുള്ള നവജീവനിലെത്തി ഏറ്റെടുത്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിൽ ആർപ്പുക്കര അങ്ങാടിപ്പള്ളിയിലുള്ള ട്രാൻഫോർമറിൽ പിടിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഈ സമയം ട്രാസ് ഫോർമറിൽ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ദുരന്തത്തിൽ നിന്ന് ഒഴിവായി. ഒരു യുവാവ് ട്രാൻസ്ഫോർമറിൽ പിടിക്കുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ ഗാന്ധിനഗർ പൊലീസിനേയും, വൈദ്യുതി വകുപ്പ് ജീവനക്കാരേയും വിവരം അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഉടനെത്തിയ പൊലീസ് യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഇരു കൈ വെള്ളയിലും, വിരലുകൾക്കും സാരമായി പൊള്ളലേറ്റ അജയ് ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പരിശോധനയിൽ ഡോക്ടർമാർ കണ്ടെത്തി.ബന്ധുക്കൾ ആരും മില്ലാതിരുന്നതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം നൽകിയതിനെ തുടർന്ന് നവ ജീവൻട്രസ്റ്റി പി.യു തോമസ് എത്തിയുവാവിനെ ഏറ്റെടുത്തു.
നവജീവൻ ഏറ്റെടുത്തതിനെ തുടർന്ന് ഗാന്ധിനഗർ എസ് എച്ച് ഒ കെ ഷിജിയുടെ നിർദ്ദേശാനുസരണം ജനമൈത്രി പൊലീസ് വിഭാഗത്തിലെ സീനിയർ പൊലീസ് ഓഫീസർ ശ്രീജിത്, അജയ് സിംഗിൻ്റെ മൊബൈഫോണിലേക്ക് വന്ന കോളുകൾ പരിശോധിച്ചു. അപ്പോൾ സഹോദരനായ അഭയ് സിംഗിനെ ഫോണിൽ ലഭിച്ചു.ഇവർ മൂവരും കോയമ്പത്തൂരിലുള്ള ഒരു ഷട്ടർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.അവിടെ നിന്നും കേരളത്തിലേയ്ക്ക് ജോലിതേടിയെത്തിയതായിരുന്നു.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം സമീപത്തെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പണം തികയാതെ വന്നതിനെ തുടർന്ന്, അജയ് യുടെ കൈവശമുണ്ടായിരുന്ന ബാഗ് ഹോട്ടൽ ജീവനക്കാർ പിടിച്ചുപറിച്ചു വാങ്ങിയെന്ന് അജയ് പറയുന്നു. ഈ സമയം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.പിന്നീട് ട്രെയിനിൽ കയറി ചങ്ങനാശേരിയിൽ ഇറങ്ങി. തളർന്ന് അവശനായ ഇയാളെ പൊലീസിന് ചങ്ങനാശേരി പൊലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ചു.പിന്നീട് ചങ്ങനാശേരിആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
മെഡിക്കൽ കോളജിലെ പ്രഥമ ചികിത്സയ്ക്ക് ശേഷം, ആശുപത്രി പരിസരത്ത് അലഞ്ഞ് തിരിഞ്ഞു നടക്കുകയും, കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ എറിഞ്ഞു കളയും ചെയ്ത ശേഷമാണ് അങ്ങാടിപ്പള്ളിയ്ക്ക് സമീപമുള്ള ട്രാൻസ്ഫോർമറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചങ്ങനാശേരി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്നും എടുത്തചീട്ട് അജയ് യുടെ പോക്കറ്റിൽ ഉണ്ടായിരുന്നു. ഈ ചീട്ടിൽ മൊബൈൽ ഫോൺ നമ്പർ രേഖപ്പെടുത്തിയിരുന്നു. ഈ നമ്പർ ശേഖരിച്ചാണ് ശ്രീജിത് കോയമ്പത്തൂരിലുള്ള സഹോദരനെ അറിയിച്ചത്. ഞായറാഴ്ച നവജീവനിലെത്തിയ ഇരു സഹോദരങ്ങൾക്ക്, പി യു തോമസ് അജയ് നെ കൈമാറി.നവജീവൻ പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തിയ ഇവർ സന്തോഷപൂർവ്വം കോയമ്പത്തൂരിലേയ്ക്ക് യാത്ര തിരിക്കുകയായിരുന്നു.