കോട്ടയം: ചിങ്ങവനത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘം, ഇതേ വസ്തു വിൽ നിന്നും 2000 രൂപ അധികമായി വാങ്ങാനെത്തിയപ്പോൾ കുടുങ്ങി. ചിങ്ങവനം വിജയ ഫിനാൻസിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ സംഘമാണ് കുടുങ്ങിയത്. കോട്ടയം പാത്താമുട്ടം കൃഷ്ണൻകുന്നേൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കുറിച്ചി പുത്തൻപറമ്പിൽ ഭാഗത്ത് ഷിബു (50), കോട്ടയം കുറിച്ചി ഇത്തിത്താനം മാമലശേരിൽ ജിജി ജോസഫ് (35) എന്നിവരെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജനുവരി 12 നായിരുന്നു കേസിനാസ്പദമായ സംഭവം. ഞായറാഴ്ചയായതിനാൽ വിജയ ഫിനാൻസ് സ്ഥാപനം തുറന്നിരുന്നില്ല. മുൻ പരിചയക്കാരായ പ്രതികൾ സ്ഥാപന ഉടമ പ്രദീപിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഞായറാഴ്ച ആയതിനാൽ അപ്രൈസുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നതിനാൽ മുൻപരിചയത്തിന്റെ പേരിൽ സ്ഥാപന ഉടമ പണം നൽകുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിങ്കളാഴ്ച അപ്രൈസറെ കൊണ്ട് പരിശോധന നടത്തിയപ്പോഴാണ് പണയം വച്ചത് സ്വർണ്ണമല്ലെന്ന് അറിയുന്നത്. ചൊവ്വാഴ്ച രാവിലെ വീണ്ടും രണ്ടായിരം രൂപ കൂടി കൂടുതലായി വേണമെന്ന് ആവശ്യപ്പെട്ട് ജിജി ജോസഫും, ഷിബുവും വീണ്ടും സ്ഥാപനത്തിൽ എത്തി. ഇതോടെ വിജയ ഫിനാൻസ് ഉടമ പ്രദീപ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.