കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ശേഷം നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത കോട്ടയം ജില്ലയിലെ ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 22 തിങ്കളാഴ്ച പരിശീലനം നൽകുന്നു. ഉച്ചകഴിഞ്ഞ് രണ്ടിന് കളക്ടറേറ്റിലെ വിപഞ്ചിക ഹാളിലാണ് പരിശീലനം. മുമ്പ് നടന്ന പരിശീലനത്തിൽ പങ്കെടുക്കാത്ത ഉദ്യോഗസ്ഥർ നിർബന്ധമായും ഇതിൽ പങ്കെടുക്കണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അറിയിച്ചു.
Advertisements