കെല്‍ട്രോണിന്റെ കള്ളക്കളി പൊളിക്കുന്ന രേഖ പുറത്ത് വിട്ട് രമേശ് ചെന്നിത്തല : കെല്‍ട്രോൺ സി എം ഡിയുടെ ഇന്നലത്തെ അഭിമുഖത്തിന് അക്കമിട്ട് മറുപടി 

കൊച്ചി: കെല്‍ട്രോണിന്റെ പ്രവര്‍ത്തന ചിലവിനും മറ്റുമായിട്ടാണ് സേഫ് കേരളാ പദ്ധതിയുടെ തുക 151 കോടിയില്‍ നിന്ന്  232 ആയി വര്‍ദ്ധിപ്പിച്ചതെന്ന കെല്‍ട്രോണ്‍ സി എം ഡിയുടെ വദം ഖണ്ഡിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പുറത്ത് വിട്ട് രമേശ് ചെന്നിത്തല. 27.4.20 ഗവണ്‍മെന്റ് ഉത്തരവ് പ്രകാരം 5 വര്‍ഷത്തെക്ക്  ക്യാമറ ഉള്‍പ്പടെ ഉള്ള സാധനങ്ങളുടെ ഫെസിലിറ്റി മാനേജ്‌മെന്റ്  ഉള്‍പ്പെടെ ടെണ്ടര്‍ വിളിക്കാനാണു സര്‍ക്കാര്‍ ഉത്തരവിന്റെ രണ്ടാം  പാരഗ്രാഫില്‍ പറയുന്നത്.

Advertisements

എന്നാല്‍ കമ്പനിയുമായി എഗ്രിമെന്റ് വെച്ചപ്പോള്‍ ഇക്കര്യം ബോധപൂര്‍വ്വം ഒഴിവാക്കുകയും  151 കോടി രൂപ ക്വാട്ട് ചെയ്ത് കമ്പനിക്ക് ടെണ്ടര്‍ നല്‍കിയ ശേഷം പിന്നീട് 5 വര്‍ഷത്തെ  ഫെസിലിറ്റി മാനേജ്‌മെന്റിനു തുക വകയിരുത്തുകയും ചെയ്തത് സര്‍ക്കാരി ഉത്തരവിനു വിരുദ്ധമായിട്ടാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇത് അഴിമതിക്ക് വേണ്ടിയാണ്.  

സ്വകാര്യകമ്പനിയെ  സഹായിക്കാനാണ് ഇത്. ഇത് വഴി സ്വകാര്യ കമ്പനിക്ക് ഒറ്റയടിക്ക് 81 കോടി രൂപയാണ് ലഭിച്ചത്.  

പദ്ധതി തുക 151 കോടി രൂപ എന്നത്  232 കോടിയാക്കി ഉയര്‍ത്തിക്കൊടുത്തത് ആരുടെ താത്പര്യം സംരക്ഷിക്കാനാണ് ?  ഇക്കാര്യത്തില്‍ ടെന്‍ഡര്‍ നടപടികളുടെ രേഖകള്‍ പുറത്ത് വിടാന്‍ കെല്‍ട്രോണ്‍ തയ്യാറാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത്

അഴിമതിക്ക് തെളിവ്.

പരസ്പര വിരുദ്ധമായി സംസാരിച്ച് കെല്‍ട്രോണ്‍ ഉരുണ്ടു കളിക്കുന്നത് തന്നെ സേഫ് കേരളാ പദ്ധതിയില്‍ കള്ളക്കളിയും അഴിമതിയും നടന്നു എന്നതിന് വ്യക്തമായ തെളിവാണെന്ന്  രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് തങ്ങളുടെ മാത്രം പദ്ധതിയാണെന്നും ഉപകരാറുകളൊന്നും നല്‍കിയിട്ടില്ലെന്നുമാണ് കെല്‍ട്രോണ്‍ ആദ്യം പത്രക്കുറിപ്പില്‍ പറഞ്ഞത്. എന്നാല്‍ കെല്‍ട്രോണ്‍ സി എം ഡി എന്‍. നാരായണമൂര്‍ത്തി ഇന്നലെ പറഞ്ഞത്  എസ് ഐ ആര്‍ ടി എന്ന കമ്പനിക്ക് കരാര്‍ നല്‍കിട്ടുണ്ടെന്നാണ്.  മാത്രമല്ല, സ്രിട്ട് മറ്റാര്‍ക്കെങ്കിലും ഉപകരാറുകള്‍ നല്‍കിയതില്‍ കെല്‍ട്രോണിന് ഒരു ബാദ്ധ്യതയുമില്ലെന്നും സി എം ഡി പറയുന്നു.

സി എം ഡി എന്തിനാണ് ഇങ്ങനെ മലക്കം മറിച്ചില്‍ നടത്തിയത്? ആദ്യം പറഞ്ഞു സ്വന്തം പദ്ധതിയാണെന്നും ഉപകരാറൊന്നും ഇല്ലെന്നും. ഉപകാരറുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ താന്‍ തെളിവ് പുറത്തു വിട്ടപ്പോള്‍ സിര്‍ട്ടാണ് ഉപകരാര്‍ നല്‍കിയതെന്ന് വിചിത്ര മറുപടിയാണ് സി എം ഡി നല്‍കുന്നതെന്നും   രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇന്നലത്തെ സി എം ഡിയുടെ വിശദീകരണത്തോടെ  താന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിയാണെന്നു തെളിഞ്ഞിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.  വിശദീകരണം തന്നെ ഒരു കുറ്റസമ്മതമാണ്.

ആദ്യ ദിവസം കെല്‍ട്രോണ്‍ പറഞ്ഞത് ക്യാമറ നിര്‍മ്മിക്കുന്നത് ഉള്‍പ്പടെ എല്ലാം കെല്‍ട്രോണാണ് ചെയ്യുന്നതെന്നായിരുന്നു. എന്നാല്‍ എന്നലെ കെല്‍ട്രോണ്‍ സി എം ഡി  അതും തള്ളിപ്പറഞ്ഞു. ക്യാമറകള്‍ വാങ്ങിയവയാണെന്നാണ് സി എം ഡി ഇപ്പോള്‍ പറയുന്നത്.

ഈ പദ്ധതിക്ക് ആവശ്യമായ  സോഫ്റ്റ് വെയര്‍ രാജ്യത്തിനകത്തും പുറത്ത് നിന്നും ടെന്‍ഡര്‍ നടപടി പാലിച്ചാണ് വാങ്ങിയെന്നാണ്. അങ്ങനെയെങ്കില്‍ സോഫ്റ്റ് വെയര്‍ വാങ്ങിയതിന്റെ ടെണ്ടര്‍  രേഖകള്‍ പുറത്ത് വിടാമോ? ക്യാമറ വാങ്ങിയ 74 കോടിയ്ക്ക് പുറമേ സോഫ്റ്റ് വെയറിന് എത്ര കോടി മുടക്കി?

സര്‍ക്കാര്‍ ഇത് വരെ പണമൊന്നും മുടക്കിയിട്ടില്ലെന്നും സ്രിട്ടാണ് പണം മുടക്കിയതെന്നും സി എം ഡി സമ്മതിക്കുന്നു. അപ്പോള്‍ ഇത് ആരുടെ പദ്ധതിയാണെന്ന് കെല്‍ട്രോണ്‍ വിശദീകരിക്കണം. കെല്‍ട്രോണ്‍ വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറയുന്നു. എത്ര കോടി എവിടെ നിന്ന് വായ്പ എടുത്തു എന്ന് വ്യക്തമാക്കണം. സ്വകാര്യ കമ്പനികളാണ് തുക ചെലവാക്കുന്നതെങ്കില്‍ കെല്‍ട്രോണ്‍ എന്തിന് വായ്പ എടുക്കണം.

സര്‍ക്കാരിന് ഒരു രൂപ ചിലവില്ലെന്ന  വിചിത്ര വാദമുയര്‍ത്തി സാധാരണക്കാരന്റെ  തലയില്‍ പെറ്റി കെട്ടിവെച്ച് സ്വകാര്യകമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാനും അതുവഴി കമ്മീഷനടിക്കാനുമുള്ള ബോധപൂര്‍വ്വമായ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന്

വ്യക്തമാണ്. വ്യക്തത വരുത്തിയില്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്തു വിടുമെന്ന് ചെന്നിത്തല പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.